Kerala
പാറ്റൂര്‍ കേസ്; അപ്പീല്‍ പോകുന്ന കാര്യത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പംപാറ്റൂര്‍ കേസ്; അപ്പീല്‍ പോകുന്ന കാര്യത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പം
Kerala

പാറ്റൂര്‍ കേസ്; അപ്പീല്‍ പോകുന്ന കാര്യത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പം

Jaisy
|
17 May 2018 1:00 PM GMT

അപ്പീല്‍ നല്‍കിയാല്‍ സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന ഡിജിപി ജേക്കബ് തോമസിനെ പിന്തുണക്കുന്ന നിലപാടായി വ്യാഖ്യാനിക്കുമെന്ന വിലയിരുത്തലാണുള്ളത്

പാറ്റൂര്‍ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്ന കാര്യത്തില്‍ സര്‍ക്കാരിന് അവ്യക്തത. അപ്പീല്‍ നല്‍കിയാല്‍ സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന ഡിജിപി ജേക്കബ് തോമസിനെ പിന്തുണക്കുന്ന നിലപാടായി വ്യാഖ്യാനിക്കുമെന്ന വിലയിരുത്തലാണുള്ളത്.അപ്പീല്‍ നല്‍കിയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ രാഷ്ട്രീയമായി ഉപയോഗിച്ച പാറ്റൂര്‍ കേസ് തെറ്റാണന്ന് സമ്മതിക്കേണ്ടി വരുമെന്ന പ്രശ്നവുമുണ്ട്.

പാറ്റൂര്‍ കേസിലെ ഹൈക്കോടതി വിധി തള്ളണോ കൊള്ളണോയെന്ന ആശയക്കുഴപ്പത്തിലാണ് സര്‍ക്കാര്‍.വിധി അംഗീകരിച്ചാലും അംഗീകരിച്ചില്ലെങ്കിലും വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവരും.അപ്പീല്‍ നല്‍കിയാല്‍ നിരന്തരം വിമര്‍ശിക്കുന്ന ജേക്കബ് തോമസിനൊപ്പമാണ് സര്‍ക്കാരെന്ന തോനല്‍ ഉണ്ടാകുമെന്ന വാദം മന്ത്രിമാര്‍ക്കിടയില്‍ തന്നെയുണ്ട്.ഒപ്പം കോടതിയില്‍ നിന്ന് സര്‍ക്കാരിന് വിമര്‍ശനം ഏല്‍ക്കേണ്ടിവരുമെന്ന സാഹചര്യവും മുന്‍കൂട്ടി കാണുന്നു.

നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളില്‍ ഒന്നായിരുന്നു പാറ്റൂര്‍ കേസ്.അതുകൊണ്ട് അപ്പീലിന് പോയില്ലെങ്കെല്‍ മുന്‍പ് ഉന്നയിച്ച പാറ്റൂര്‍ കേസ് തെറ്റാണന്ന് സമ്മതിക്കേണ്ടി വരുമെന്ന പ്രതിസന്ധിയും ഇടത്മുന്നണിക്കുണ്ട്.വിജിലന്‍സ് ഡയറക്ടര്‍ അപ്പീലിന് പോകണമെന്ന് നിര്‍ദ്ദേശിച്ചാല്‍ മാത്രമേ അതേക്കുറിച്ച് ആലോചിക്കുകയുള്ളുവെന്നാണ് നിയമമന്ത്രി എകെ ബാലന്റെ നിലപാട്.ആരോഗ്യപരമായ കാരണങ്ങളാല്‍ ചികിത്സയില്‍ കഴിയുന്ന വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ തിരിച്ചെത്തിയ ശേഷമേ വിഷയത്തിലെടുക്കേണ്ട നിലപാട് വിജിലന്‍സ് തീരുമാനിക്കുവെന്നാണ് വിവരം.അപ്പീല്‍ നല്‍കേണ്ടന്ന തീരുമാനം എടുക്കാനാണ് സാധ്യതകള്‍.

Related Tags :
Similar Posts