Kerala
ഇന്ന് ശിവരാത്രി; ബലിതര്‍പ്പണത്തിനായി ആലുവ മണപ്പുറം ഒരുങ്ങിഇന്ന് ശിവരാത്രി; ബലിതര്‍പ്പണത്തിനായി ആലുവ മണപ്പുറം ഒരുങ്ങി
Kerala

ഇന്ന് ശിവരാത്രി; ബലിതര്‍പ്പണത്തിനായി ആലുവ മണപ്പുറം ഒരുങ്ങി

Jaisy
|
17 May 2018 2:16 PM GMT

ഇരുന്നൂറോളം ബലിത്തറകളാണ് മണപ്പുറത്ത് ക്രമീകരിച്ചിരിക്കുന്നത്

ശിവരാത്രി ബലിതര്‍പ്പണത്തിനായെത്തുന്നവരെ വരവേല്‍ക്കാന്‍ ആലുവ മണപ്പുറം ഒരുങ്ങി. ഇരുന്നൂറോളം ബലിത്തറകളാണ് മണപ്പുറത്ത് ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് രാത്രിമുതല്‍ വ്യാഴാഴ്ച വരെയാകും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുക.‌

ലോക രക്ഷയ്ക്ക് കാളകൂട വിഷം വിഴുങ്ങിയ മഹാദേവനെ രക്ഷിക്കാന്‍ പാര്‍വതിയും ശിവഗണങ്ങളും ഉറക്കമൊഴിഞ്ഞ് കാത്തിരുന്നതാണ് ശിവരാത്രിയെന്നാണ് ഐതിഹ്യം. ആലുവ മണപ്പുറത്ത് നടക്കുന്ന പിതൃബലിതര്‍പ്പണത്തിനായി പത്ത് ലക്ഷത്തോളം ആളുകളെത്തുമെന്നാണ് കണക്ക്. ഭക്തലക്ഷങ്ങളെ വരവേല്‍ക്കാന്‍ മണപ്പുറവും അദ്വൈതാശ്രമവും ഒരുങ്ങി. ഇന്ന് രാത്രിമുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. കറുത്തവാവ് ദിനമായ മറ്റന്നാള്‍ വരെ ബലിതര്‍പ്പണം നീണ്ട് നില്‍ക്കും. ഇന്ന് ശിവരാത്രി ബലിയും വ്യാഴാഴ്ച വാവുബലിയുമാണ് നടക്കുക. അര്‍‌ധരാത്രി നടക്കുന്ന ശിവരാത്രി വിളക്കോടെയാണ് പിതൃകര്‍മ്മങ്ങള്‍ ഔപചാരികമായി ആരംഭിക്കുകയെങ്കിലും ഇതിന് മുന്നേതന്നെ ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏതാണ്ട് 200 ബലിത്തറകളാണ് ലേലം ചെയ്ത് നല്‍കിയിരിക്കുന്നത്. ഇതിനുപുറമേ ദേവസ്വം ബോര്‍ഡിന്റെ സ്ഥിരം ബലിത്തറകളുമുണ്ട്. കര്‍മ്മികളും സഹായികളുമടക്കം ആയിരത്തോളം പേര്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഇക്കുറി മണപ്പുറത്ത് ശിവരാത്രി ആഘോഷങ്ങള്‍ നടക്കുക.

Related Tags :
Similar Posts