Kerala
ജനറൽ സെക്രട്ടറി അടക്കം കെജിഎംഒഎയിലെ മൂന്ന് സംസ്ഥാന നേതാക്കൾ രാജിക്കൊരുങ്ങുന്നുജനറൽ സെക്രട്ടറി അടക്കം കെജിഎംഒഎയിലെ മൂന്ന് സംസ്ഥാന നേതാക്കൾ രാജിക്കൊരുങ്ങുന്നു
Kerala

ജനറൽ സെക്രട്ടറി അടക്കം കെജിഎംഒഎയിലെ മൂന്ന് സംസ്ഥാന നേതാക്കൾ രാജിക്കൊരുങ്ങുന്നു

Khasida
|
17 May 2018 10:40 PM GMT

സർക്കാരിൽനിന്നും മതിയായ ഉറപ്പുകൾ വാങ്ങാതെ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിച്ച നേതൃത്വം രാജിവെക്കണമെന്ന് ആറ് ജില്ലാ കമ്മറ്റികൾ

ഡോക്ടർമാരുടെ സമരം പരാജയമാണെന്ന് കെജിഎംഒഎ സംസ്ഥാന സമിതി യോഗത്തിൽ വിലയിരുത്തൽ. സർക്കാരിൽനിന്നും മതിയായ ഉറപ്പുകൾ വാങ്ങാതെ സമരം അവസാനിപ്പിച്ച നേതൃത്വം രാജിവെക്കണമെന്ന് ആറ് ജില്ലാ കമ്മറ്റികൾ ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി അടക്കം മൂന്ന് സംസ്ഥാന നേതാക്കൾ രാജിസന്നദ്ധത അറിയിച്ചു.

സമരം ഭാഗിക വിജയമാണെന്ന് എന്ന് സംസ്ഥാന നേതൃത്വം അവകാശപ്പെട്ടപ്പോൾ അംഗങ്ങൾ ഇത് തള്ളിക്കളഞ്ഞു. പണിമുടക്കിലൂടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്നായിരുന്നു പൊതു വിമർശനം. അഞ്ചു ഡോക്ടർമാരെ വരെ നിയമിക്കാൻ സർക്കാർ തയ്യാറാകുമായിരുന്നിട്ടും മൂന്നു മതിയെന്ന് എഴുതി നൽകിയത് വിഡ്ഢിത്തം ആയെന്നും വിമർശനമുണ്ടായി.

തിരുവനന്തപുരമടക്കം ആറ് ജില്ല കമ്മിറ്റികൾ നേതൃത്വം രാജിവച്ചൊഴിഞ്ഞ് സംഘടനയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഒഴികെ 3 നേതാക്കൾ യോഗത്തിൽ രാജിസന്നദ്ധത അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. തുടർന്ന് അടുത്ത മാസം ചേരുന്ന സംസ്ഥാനസമിതി യോഗത്തിൽ കുടുതൽ ചർച്ചകൾ നടത്താമെന്ന് നേതൃത്വം ഉറപ്പുനൽകുകയിരുന്നു. ഡോക്ടർമാരുടെ എണ്ണം അടക്കമുള്ള കാര്യങ്ങളിൽ പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു..

Related Tags :
Similar Posts