ജലദൌര്‍ലഭ്യം പാലക്കാട് തമിഴ്നാട് അതിര്‍ത്തി മേഖലയിലെ കര്‍ഷകര്‍ മാവ് കൃഷിയിലേക്ക് മാറുന്നു
|മാവിന് തൈകള്‍ നട്ട പാടങ്ങളിലില് രണ്ടു വര്‍ഷത്തിനു ശേഷം ഇടവിളകൃഷി പോലും നടക്കില്ല. ഈര്‍പ്പമില്ലാത്ത മണ്ണ് ജെസിബി കൊണ്ട് ഇളക്കിയാണ് കര്‍ഷകര്‍ നിലം കൃഷിക്ക് അനുയോജ്യമാക്കുന്നത്.
ജലദൌര്‍ലഭ്യം കാരണം പച്ചക്കറി കൃഷി പ്രതിസന്ധിയിലായതോടെ പാലക്കാട് തമിഴ്നാട് അതിര്‍ത്തി മേഖലയിലെ കര്‍ഷകര്‍ മാവ് കൃഷിയിലേക്ക് മാറുന്ന പ്രവണത കൂടുന്നു. മാവിന് തൈകള്‍ നട്ട പാടങ്ങളിലില് രണ്ടു വര്‍ഷത്തിനു ശേഷം ഇടവിളകൃഷി പോലും നടക്കില്ല. ഈര്‍പ്പമില്ലാത്ത മണ്ണ് ജെസിബി കൊണ്ട് ഇളക്കിയാണ് കര്‍ഷകര്‍ നിലം കൃഷിക്ക് അനുയോജ്യമാക്കുന്നത്.
വടകരപ്പതി പഞ്ചായത്തിലെ രംഗസ്വാമിയും കുടുംബവും ഇക്കഴിഞ്ഞ കാലങ്ങളില്‍ കടലയും പയറുമൊക്കെ കൃഷി ചെയ്താണ് കുടുംബം പുലര്‍ത്തിയത്. എന്നാല്‍ കടുത്ത ജലദൌര്‍ലഭ്യം കാരണം വിളവില്‍ ഗണ്യമായ കുറവുണ്ടായി. നന വലിയതോതില്‍ വേണ്ട എന്ന ഘടകമാണ് രംഗസ്വാമിയെ മാവു കൃഷിയിലേക്ക് ആകര്‍ഷിച്ചത്. മൂന്നു വര്‍ഷം കൊണ്ട് വിളവുണ്ടാകുന്ന ഇനമാണ് നടുന്നത്. മാവു കൃഷിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായി. ഇനി ഈ നിലങ്ങളില്‍ ഒരിക്കല്‍പ്പോലും പച്ചക്കറി കൃഷി ഉണ്ടാവില്ല. രംഗസ്വാമിയെപ്പോലെ നിരവധി ഉദാഹരണങ്ങളെ മേഖലയില്‍ പോയാല്‍ കാണാം.
രണ്ടു വര്‍ഷമായി മഴ കുറവുള്ളതിനാല്‍ മണ്ണ് ഉറച്ചു കിടക്കുകയായിരുന്നു. ജെസിബി കൊണ്ടു വന്ന് ഉഴുതിട്ടാണ് കൃഷിക്ക് പരുവപ്പെടുത്തിയത്. സമീപ സ്ഥലമായ മുതലമടയില്‍ മാമ്പഴ കൃഷിക്ക് എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനികള്‍ അടിക്കുന്ന പ്രവണത കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിരുന്നു. വിപണിയില്‍ മത്സരിക്കണമെങ്കില്‍ ഇവിടെയുള്ള കര്‍ഷകര്‍ക്കും ഭാവിയില്‍ ഇത്തരം രീതികളിലേക്കും പോവേണ്ട അവസ്ഥയുമുണ്ടാകും.