രമേശ് ചെന്നിത്തലയുടെ 'പടയൊരുക്കം' നാളെ മുതല്‍
|മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി പടയൊരുക്കം ഉദ്ഘാടം ചെയ്യും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് യുഡിഎഫിന്‍റെ പടയൊരുക്കം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന് നാളെ കാസര്‍കോട് ഉപ്പളയില്‍ തുടക്കമാവും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി പടയൊരുക്കം ഉദ്ഘാടം ചെയ്യും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് യുഡിഎഫിന്‍റെ പടയൊരുക്കം.
ബിജെപിയുടെ ജനരക്ഷാ യാത്രയ്ക്കും എല്‍ഡിഎഫിന്‍റെ ജനജാഗ്രതാ യാത്രയ്ക്കും ശേഷം യുഡിഎഫ് നടത്തുന്ന പടയൊരുക്കത്തിന് നാളെ വൈകീട്ട് നാലുമണിക്ക് കാസര്‍കോട് ഉപ്പളയില്‍ തുടക്കമാവും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി പടയൊരുക്കം ഉദ്ഘാടനം ചെയ്യും. യുഡിഎഫിലെ ഘടക കക്ഷി നേതാക്കള്‍ ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കും.
പത്ത് സ്ഥിരാംഗങ്ങളാണ് ജാഥയിലുള്ളത്. പടയൊരുക്കത്തിന്‍റെ ഭാഗമായി നവംബര്‍ എട്ടിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മേഖലാ റാലി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 17ന് കൊച്ചിയില്‍ എത്തുന്ന പടയൊരുക്കത്തില്‍ മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കും. ഡിസംബര്‍ ഒന്നിന് ശംഖുമുഖത്ത് നടക്കുന്ന സമാപന റാലി രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.