Kerala
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി ഇതര സംസ്ഥാന തൊഴിലാളികളുടെ വര്‍ദ്ധനവ്രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി ഇതര സംസ്ഥാന തൊഴിലാളികളുടെ വര്‍ദ്ധനവ്
Kerala

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി ഇതര സംസ്ഥാന തൊഴിലാളികളുടെ വര്‍ദ്ധനവ്

Jaisy
|
18 May 2018 4:11 AM GMT

രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടർച്ചയില്ലാത്തതും ഫണ്ടിന്റെ അപര്യാപ്തതയും രോഗങ്ങളുടെ തിരിച്ചുവരവിന് കാരണമാകുന്നുണ്ട്

കേരളത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ്. എത്ര തൊഴിലാളികള്‍ സംസ്ഥാനത്തുണ്ട്,ഇവരുടെ താമസ സ്ഥലം, കുത്തിവെപ്പുകൾ എടുക്കാത്തവരുടെ എണ്ണം തുടങ്ങിയ വിവരങ്ങളൊന്നും സർക്കാരിന്റെ കൈവശമില്ല. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടർച്ചയില്ലാത്തതും ഫണ്ടിന്റെ അപര്യാപ്തതയും രോഗങ്ങളുടെ തിരിച്ചുവരവിന് കാരണമാകുന്നുണ്ട്.

കേരളത്തിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമീപകാലത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ആരോഗ്യ രംഗത്തെ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത് ഇതര സംസ്ഥാനത്തൊഴിലാളികളുടെ ആധിക്യമാണ്. പ്രതിരോധ കുത്തിവെപ്പുകളോ മരുന്നുകളോ ലഭിക്കാത്തവരാണ് ഇതില്‍ പലരും. ഇവരിലൂടെ പുതിയ രോഗങ്ങള്‍ ഇവിടെയെത്താന്‍ സാദ്ധ്യത ഏറെയാണ്. കേരളത്തില്‍ ഇല്ലാതിരുന്ന ഉച്ച്‌റേറിയ ബാങ്ക്‌റോഫ്റ്റി വിഭാഗത്തില്‍‍പ്പെട്ട മാരകമായ മന്ത് രോഗത്തിന്റെ അണുക്കള്‍ അടുത്തിടെ ആലപ്പുഴയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കണ്ടെത്തിയിരുന്നു.

മാറിയ തൊഴില്‍ സാഹചര്യങ്ങളില്‍ വീടുകള്‍ വിട്ട് വിവിധ പ്രദേശങ്ങളില്‍ താല്‍ക്കാലികമായി താമസിക്കുന്നവരുടെ എണ്ണം കൂടിയതും സ്ഥിരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാണ്. പകര്‍ച്ചപ്പനി വ്യാപകമാവുമ്പോള്‍ മാത്രമാണ് കൊതുകു നിര്‍മാര്‍ജനവും മാലിന്യ നിര്‍മാര്‍ജനവും സജീവമാകുന്നത്. ഫണ്ടിന്റെ അപര്യാപ്തത സംസ്ഥാനത്തെ സ്ഥിരം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തടന്നമാവുന്നുണ്ടെന്നും ആരോഗ്യ വകുപ്പധികൃതര്‍ വിശദീകരിക്കുന്നു.

Related Tags :
Similar Posts