Kerala
ബസ് സമരം തുടരുന്നുബസ് സമരം തുടരുന്നു
Kerala

ബസ് സമരം തുടരുന്നു

Sithara
|
18 May 2018 11:01 PM GMT

സമരം അവസാനിപ്പിക്കുന്നതിനായി ബസ് ഉടമകളുടെ സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും.

നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നു. സമരം അവസാനിപ്പിക്കുന്നതിനായി ബസ് ഉടമകളുടെ സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് നാലിന് കോഴിക്കോട് ഗസ്റ്റ് ഹൌസിലാണ് യോഗം.

സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ദ്ധന അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ബസ് ഉടമകള്‍ അനിശ്ചിതകാല സമരം നടത്തുന്നത്. മിനിമം നിരക്ക് എട്ട് രൂപയില്‍ കൂടുതല്‍ ഒരു കാരണവശാലും ഉയര്‍ത്താനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം ഗതാഗതമന്ത്രി തന്നെ പലതവണ വ്യക്തമാക്കി കഴിഞ്ഞു. സമരം ശക്തമായി തുടരുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ബസ് ഉടമകളെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചത്. മിനിമം നിരക്ക് 10 രൂപയാക്കണമെന്നതിന് പുറമേ വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കി ഉയര്‍ത്തണമെന്ന ആവശ്യവും ചര്‍ച്ചയില്‍ ബസ് ഉടമകള്‍ മുന്നോട്ട് വെയ്ക്കും.

24 വയസ്സിന് മുകളിലുള്ളവര്‍ക്ക് വിദ്യാര്‍ഥി കണ്‍സെഷന്‍ അനുവദിക്കാന്‍ പാടില്ലെന്നതടക്കമുള്ള രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുക, 140 കിലോമീറ്ററിന് മുകളിലുള്ള പെര്‍മിറ്റുകള്‍ റദ്ദാക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ബസ് ഉടമകള്‍ ഉന്നയിക്കും. ഇതില്‍ മിനിമം നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ല. മറ്റ് കാര്യങ്ങളിലെ സര്‍ക്കാര്‍ നിലപാട് കൂടി ആശ്രയിച്ചായിരിക്കും ബസ് ഉടമകള്‍ തീരുമാനമെടുക്കുക.

Similar Posts