വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടി
|ഇന്നലെ രാവിലെ മുതല്‍ കാപ്പിത്തോട്ടത്തിലായിരുന്നു കടുവ ഉണ്ടായിരുന്നത്. അവശ നിലയിലായതിനാല്‍ മറ്റിടങ്ങളിലേയ്ക്ക് പോകാന്‍ സാധിച്ചിരുന്നില്ല.
വയനാട്ടിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി. ബത്തേരി കുറിച്യാട് റേഞ്ചിനോടു ചേര്‍ന്ന പള്ളിവയലിലെ കാപ്പിത്തോട്ടത്തിലായിരുന്നു കടുവയെ കണ്ടെത്തിയത്. തുടര്‍ന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്.
ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയാണ് കടുവ കൂട്ടിലായത്. ഇന്നലെ രാവിലെ മുതല്‍ കാപ്പിത്തോട്ടത്തിലായിരുന്നു കടുവ ഉണ്ടായിരുന്നത്. അവശ നിലയിലായതിനാല്‍ മറ്റിടങ്ങളിലേയ്ക്ക് പോകാന്‍ സാധിച്ചിരുന്നില്ല. അടിവയറിലേറ്റ മാരക പരുക്കാണ് കടുവയുടെ ആരോഗ്യ സ്ഥിതി മേശമാക്കിയിട്ടുള്ളത്. ഇതിനു ചികിത്സ നല്‍കും. പത്തു വയസില്‍ താഴെയുള്ള പെണ്‍കടുവയാണ് പിടിയിലായത്.
ഇന്നലെ രാവിലെ സമീപത്തെ വീട്ടുകാരാണ് കടുവയെ കണ്ടത്. തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കൂട് സ്ഥാപിച്ചത്. വനംമന്ത്രിയുടെ നിര്‍ദേശമുള്ളതിനാല്‍ കൃത്യമായ പരിശോധനകളും ചികിത്സകളും നല്‍കിയ ശേഷമെ മറ്റു കാര്യങ്ങളില്‍ തീരുമാനമുണ്ടാകു എന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ധനേഷ് കുമാര്‍ അറിയിച്ചു.