Kerala
ഫാര്‍മസിസ്റ്റുകളില്ലാതെ സംസ്ഥാനത്തെ ഫാര്‍മസികള്‍ഫാര്‍മസിസ്റ്റുകളില്ലാതെ സംസ്ഥാനത്തെ ഫാര്‍മസികള്‍
Kerala

ഫാര്‍മസിസ്റ്റുകളില്ലാതെ സംസ്ഥാനത്തെ ഫാര്‍മസികള്‍

admin
|
19 May 2018 11:13 AM GMT

സംസ്ഥാനത്തെ പല ഫാര്‍മസികളും പ്രവര്‍ത്തിക്കുന്നത് ഫാര്‍മസിസ്റ്റില്ലാതെ.

സംസ്ഥാനത്തെ പല ഫാര്‍മസികളും പ്രവര്‍ത്തിക്കുന്നത് ഫാര്‍മസിസ്റ്റില്ലാതെ. യോഗ്യതയില്ലാത്തവരാണ് ഇവിടങ്ങളില്‍ രോഗികള്‍ക്ക് മരുന്നുകള്‍ നല്‍കുന്നത്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിസ്റ്റികള്‍ക്ക് തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്.
വികസിത രാജ്യങ്ങളില്‍ ഡോക്ടറുടെ ചുമതല രോഗം കണ്ടെത്തുകയാണ്. ഡോക്ടര്‍ രോഗം കണ്ടെത്തിയാല്‍ മരുന്ന് നിര്‍ദ്ദേശിക്കുന്നത് ഫാര്‍മസിസ്റ്റുകളാണ്. എന്നാല്‍ ഇന്ത്യയില്‍ ഫാര്‍മസിസ്റ്റുകളുടെ ജോലി ഡോക്ടറുടെ കുറിപ്പടിക്ക് അനുസരിച്ച് മരുന്ന് നല്‍കല്‍മാത്രമാണ്. ഇതുപോലും പലയിടത്തും നടക്കുന്നില്ലെന്ന് ഫാര്‍മസിസ്റ്റുകള്‍തന്നെ പറയുന്നു
സര്‍ക്കാര്‍ ആശുപത്രികളിലടക്കം രാത്രികാലങ്ങളില്‍ ഫാര്‍മസിസ്റ്റുകള്‍ ഉണ്ടാവാറില്ല. പിനെ മരുന്നു നല്‍കുന്നത് മറ്റ് ആരെങ്കിലുമാകും. മരുന്നുകളെ കുറിച്ച് ശാസ്ത്രീയ പഠനം നടത്തി മെഡിക്കല്‍ ഷോപ്പുകളിലെത്തുന്നവര്‍ക്ക് വളരെ തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. ഡി.ഫാം മുതല്‍ ഫാം ഡി വരെ പഠിച്ചവര്‍ക്കും ഇതില്‍ വലിയമാറ്റമെന്നുമില്ല. ഫാര്‍മസിസ്റ്റ് അസിസ്റ്റന്‍റ് എന്നപേരില്‍ യാതൊരു അംഗീകാരവുമില്ലാത്ത പല കോഴ്സുകളും സംസ്ഥാനത്ത് നടക്കുന്നുണ്ട്. മനുഷ്യന്‍ ആരോഗ്യത്തെയും ജീവനെയും നേരിട്ട് ബാധിക്കുന്ന സംഭവം ആയിട്ട്പോലും ഈ വിഷയത്തില്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാവുന്നില്ലെന്നാണ് പരാതി.

Similar Posts