യു.എ.പി.എ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിവേചനപരമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം ഗൌരവതരം: ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍
|വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതികളില്‍ സലഫീ പണ്ഡിതനെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കുകയും സംഘപരിവാര്‍ പ്രഭാഷകരെ വെറുതെ വിടുകയും ചെയ്തത് വിവേചനമാണെന്ന ന്യൂനപക്ഷ സംഘടനകളുടെ പരാതിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് പി.കെ ഹനീഫയുടെ പ്രതികരണം
യു.എ.പി.എ നിയമം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിവേചനപരമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം ഗൌരവത്തോടെ കാണുന്നുവെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ. ഇക്കാര്യം പരിശോധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പി.കെ ഹനീഫ മീഡിയാവണിനോട് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് അവരുടെ സംഘടനകളുമായി വിശദമായ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതികളില്‍ സലഫീ പണ്ഡിതനെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കുകയും സംഘപരിവാര്‍ പ്രഭാഷകരെ വെറുതെ വിടുകയും ചെയ്തത് വിവേചനമാണെന്ന ന്യൂനപക്ഷ സംഘടനകളുടെ പരാതിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് പി.കെ ഹനീഫയുടെ പ്രതികരണം.
ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ക്രിസ്ത്യന്‍, മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം ഉടന്‍ വിളിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
വര്‍ഗീയ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കമ്മീഷന്‍ നിരീക്ഷിക്കും.സര്‍ക്കാരിന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുക മാത്രമല്ല അതില്‍ തീരുമാനം ഉണ്ടാക്കിയെടുക്കാനുള്ള ഉത്തരവാദിത്തം കമ്മീഷന് ഉണ്ടെന്നും പി കെ ഹനീഫ പറഞ്ഞു.