എയ്ഡഡ് സ്കൂളുകള്‍ക്കുള്ള ഗ്രാന്റുകള്‍ മുടങ്ങുന്നു
|കഴിഞ്ഞ 5 വര്‍ഷക്കാലത്തെ കുടിശ്ശിക കോടികള്‍
എയ്ഡഡ് സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന ഗ്രാന്റുകള്‍ മുടങ്ങുന്നു. കഴിഞ്ഞ 5 വര്‍ഷക്കാലത്തിനിടെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് ഗ്രാന്റായി കോടിക്കണക്കിന് രൂപ നല്‍കാനുണ്ടെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്
എയ്ഡഡ് സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായമായി സര്‍ക്കാര്‍ നല്‍കുന്ന തുകയാണ് ഗ്രാന്റ്.. എല്‍പി, യുപി വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്ക് 60 രൂപ വീതവും ഹൈസ്കൂള്‍ വിദ്യാര്‍ഥിക്ക് 80 രൂപയുമാണ് ഗ്രാന്റായി ലഭിക്കുക. ഇത്തരത്തില്‍ എല്‍പി, യുപി, ഹൈസ്കൂളുകള്‍ക്ക് വര്‍ഷത്തില്‍ യഥാക്രമം 30000 രൂപയും 40000 രൂപയും 80000 രൂപയും ലഭിക്കും
എന്നാല്‍ 2011 ഏപ്രില്‍ മുതല്‍ 2016 മാര്‍ച്ച് വരെ കോടികളുടെ കുടിശ്ശികയാണ് ഗ്രാന്റിനത്തില്‍ സര്‍ക്കാര്‍ വരുത്തിയിട്ടുള്ളത്. പാലക്കാട് ജില്ലയില്‍ മാത്രം 46 ലക്ഷത്തോളം രൂപ ഗ്രാന്റായി സര്‍ക്കാര്‍ നല്‍കാനുണ്ട്.
ആലപ്പുഴ ജില്ലയില്‍ 25 ലക്ഷം രൂപ സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയിട്ടുണ്ട്. വയനാട് ജില്ലയില്‍ 17 ലക്ഷം രൂപയും തിരുവനന്തപുരത്ത് 2, 37,000 രൂപയും ഇടുക്കിയില്‍ ഒന്നേകാല്‍ ലക്ഷം രൂപയും ഗ്രാന്റായി സര്‍ക്കാര്‍ നല്‍കാനുണ്ട്.