കുമരകത്തും ദിലീപ് അനധികൃത ഭൂമി ഇടപാട് നടത്തിയതായി ആരോപണം.
|ദിലീപിന് വേണ്ടി സഹോദരന് അനൂപാണ് ഭൂമി ഇടപാട് നടത്തിയത്. തുച്ഛമായ വിലയ്ക്ക് വാങ്ങിയ ഭൂമി രണ്ട് ദിവസം കൊണ്ട് മറിച്ചുവിറ്റതായി ഇടനിലക്കാരന് ....
കോട്ടയം കുമരകത്തും ദിലീപ് അനധികൃത ഭൂമി ഇടപാട് നടത്തിയതായി ആരോപണം. പന്ത്രണ്ടാം ബ്ലോക്കില്‍ പുറന്പോക്ക് ഭൂമി അടക്കം വാങ്ങി മറിച്ച് വിറ്റുവെന്നാണ് ആരോപണം. ദിലീപിന് വേണ്ടി സഹോദരന് അനൂപാണ് ഭൂമി ഇടപാട് നടത്തിയത്. തുച്ഛമായ വിലയ്ക്ക് വാങ്ങിയ ഭൂമി രണ്ട് ദിവസം കൊണ്ട് മറിച്ചുവിറ്റതായി ഇടനിലക്കാരന് മീഡിയവണിനോട് പറഞ്ഞു. ഇടപാടിന് പള്‍സര്‍ സുനിയും എത്തിയിരുന്നതായും സംശയം. റിസര്‍വ്വേ ഭയന്നാണ് ഭൂമി മറിച്ചുവിറ്റതെന്നാണ് നാട്ടുകാര്‍ ആരോപിച്ചു. ഇടപാട് സംബന്ധിച്ച് റവന്യു മന്ത്രി ജില്ലാ കലക്ടറില്‍ നിന്നും റിപ്പോര്‍ട്ട് തേടി.
2007ലാണ് കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കില്‍ പെടുന്ന 190ാം സര്‍വ്വേ നന്പരിലെ പുറന്പോക്ക് അടക്കമുള്ള ഭൂമി ദിലീപ് വാങ്ങുന്നത്. എന്നാല്‍ കായല്‍ തീരം ഉള്‍പ്പെടുന്ന ഈ ഭൂമിയില്‍ കയ്യേറ്റം ഉണ്ടെന്ന് അറിഞ്ഞിട്ടും ദിലീപ് ഭൂമി മറിച്ച് വില്‍ക്കുകയായിരുന്നു. ദിലീപിന് വേണ്ടി സഹോദരന് അനൂപാണ് കച്ചവടത്തിന് എത്തിയതെന്നും ഇടനിലക്കാരനായ ജോസ് മീഡിയവണിനോട് പറഞ്ഞു.
റീസര്‍വ്വേ നടക്കുമെന്ന് അറിഞ്ഞതോടെ കയ്യേറ്റ ഭൂമി അടക്കം ദിലീപ് മറിച്ചവിറ്റു. സെന്റിന് 70,000 രൂപ ഉണ്ടായിരുന്ന ഭൂമി 4 ലക്ഷത്തി 80 രൂപയ്ക്കാണ് മറിച്ച് വിറ്റത്. എന്നാല്‍ ഇതില്‍ കയ്യേറ്റ ഭൂമി ഉണ്ടെന്ന് വില്ലേജ് അധികൃതര്‍ കണ്ടെത്തുകയും ചെയ്തു. ഈ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിലടക്കം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നിട്ടും റവന്യു വകുപ്പ് നടപടികള്‍ ഇഴയുകയാണ്.