മദ്യശാലകള്‍ അടച്ചപ്പോള്‍ വ്യാജമദ്യവും മയക്കുമരുന്നും കൂടിയെന്ന് മുഖ്യമന്ത്രി
|നിലവിലെ മദ്യനയം തുടരാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും പറഞ്ഞു.
മദ്യശാലകള്‍ അടച്ചുപൂട്ടിയപ്പോള്‍ വ്യാജമദ്യത്തിന്റെയും മയക്കുമരുന്നുപയോഗത്തിന്റെയും ഉപയോഗം കൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വ്യാജകള്ളിനെയും വ്യാജതൊഴിലാളികളെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ മദ്യനയം തുടരാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും പറഞ്ഞു.
സമൂഹത്തിന് ദോഷകരമല്ലാത്ത ഒന്നായിരുന്നു സര്‍ക്കാരിന്റെ മദ്യനയം. മദ്യം വേണ്ടവര്‍ കഴിക്കട്ടെ. ഇക്കാര്യത്തില്‍ ബോധവത്കരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സര്‍ക്കാരിന്റെ മദ്യ നയം തുടരുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന് പറഞ്ഞു. സംസ്ഥാനത്ത് ടോഡി ബോര്‍ഡ് രൂപീകരിക്കാനുള്ള നിയമനിര്‍മ്മാണ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കള്ളുചെത്ത് വ്യവസായ തൊഴിലാളികള്‍ക്കുള്ള വര്‍ദ്ധിപ്പിച്ച പെന്ഷന് വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. പെന്ഷന് നല്‍കുന്നത് പ്രത്യുല്പാദന പരമായി നേട്ടമുണ്ടാക്കില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്നും അവരെ സംരക്ഷിക്കുന്ന നടപടിയായിരിക്കും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുകയെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.