Kerala
സൊമാലിയ പരാമര്‍ശം; മോദി പറഞ്ഞത് അക്ഷരംപ്രതി ശരിയെന്ന് ശ്രീശാന്ത്സൊമാലിയ പരാമര്‍ശം; മോദി പറഞ്ഞത് അക്ഷരംപ്രതി ശരിയെന്ന് ശ്രീശാന്ത്
Kerala

സൊമാലിയ പരാമര്‍ശം; മോദി പറഞ്ഞത് അക്ഷരംപ്രതി ശരിയെന്ന് ശ്രീശാന്ത്

admin
|
19 May 2018 11:58 AM GMT

തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയുമായി ഉപമിച്ചതിനെ പിന്തുണച്ച് ബിജെപി സ്ഥാനാര്‍ഥിയും മലയാളി ക്രിക്കറ്റ് താരവുമായ ശ്രീശാന്ത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയുമായി ഉപമിച്ചതിനെ പിന്തുണച്ച് ബിജെപി സ്ഥാനാര്‍ഥിയും മലയാളി ക്രിക്കറ്റ് താരവുമായ ശ്രീശാന്ത്. കേരളത്തിലെ ആദിവാസി മേഖലകളിലെ ശിശുമരണ നിരക്കിനെ സൊമാലിയയുമായി ഉപമിച്ചതില്‍ തെറ്റില്ലെന്നാണ് ശ്രീശാന്തിന്റെ പക്ഷം. 'പ്രധാനമന്ത്രിയെ പൂര്‍ണമായും താന്‍ പിന്തുണക്കുന്നു. വളരെ ഗുരുതരമായ ഒരു വിഷയമാണ് പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടിയത്. അത് പൂര്‍ണമായും ശരിയാണ്. കേരളത്തെ മുഴുവനായും സൊമാലിയയോട് ഉപമിക്കുകയായിരുന്നില്ല മോദി ചെയ്തത്. മോദി പറഞ്ഞതിനെ ഒരു വിഭാഗം മലയാളികള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. വളരെ വിചിത്രമായാണ് മോദിയുടെ വാക്കുകളോട് ഒരു വിഭാഗം മലയാളികള്‍ ഇന്റര്‍നെറ്റില്‍ പ്രതികരിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയ മോദി, കഴിഞ്ഞ ദിവസമാണ് വിവാദമായ സൊമാലിയന്‍ ഉപമ നടത്തിയത്. കേരളത്തെ സൊമാലിയയോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് സോഷ്യല്‍മീഡിയ പോ മോനേ മോദി എന്ന ഹാഷ്‍ടാഗില്‍ വന്‍ പരിഹാസമാണ് ചൊരിഞ്ഞത്. പ്രതിഷേധം ശക്തമായെങ്കിലും മോദി മാപ്പ് പറയേണ്ടതില്ലെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പക്ഷം. മോദിക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും അടക്കമുള്ള നിരവധി നേതാക്കളും രംഗത്തുവന്നിരുന്നു.

Similar Posts