Kerala
എംഎല്‍എമാരുടെ സത്യപ്രതിജ്ഞ, സ്പീക്കര്‍ തെരഞ്ഞെടുപ്പ്: നിയമസഭ സമ്മേളനം വ്യാഴാഴ്ച്ച മുതല്‍എംഎല്‍എമാരുടെ സത്യപ്രതിജ്ഞ, സ്പീക്കര്‍ തെരഞ്ഞെടുപ്പ്: നിയമസഭ സമ്മേളനം വ്യാഴാഴ്ച്ച മുതല്‍
Kerala

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ, സ്പീക്കര്‍ തെരഞ്ഞെടുപ്പ്: നിയമസഭ സമ്മേളനം വ്യാഴാഴ്ച്ച മുതല്‍

admin
|
19 May 2018 1:53 PM GMT

വിഎസ് അച്യുതാനന്ദന് ഭരണപക്ഷ മുന്‍നിരയിലും ഉമ്മന്‍ചാണ്ടിക്ക് പ്രതിപക്ഷ മുന്‍നിരയിലും സീറ്റുണ്ടാകും. ബിജെപി പ്രതിനിധി ഒ രാജഗോപാലും പ്രതിപക്ഷ മുന്‍നിരയിലുണ്ടാകും.

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ സ്പീക്കര്‍ തെരഞ്ഞെടുപ്പ് എന്നിവക്കായി നിയമസഭ നാളെയും മറ്റന്നാളുമായി സമ്മേളിക്കും. വിഎസ് അച്യുതാനന്ദന് ഭരണപക്ഷ മുന്‍നിരയിലും ഉമ്മന്‍ചാണ്ടിക്ക് പ്രതിപക്ഷ മുന്‍നിരയിലും സീറ്റുണ്ടാകും. ബിജെപി പ്രതിനിധി ഒ രാജഗോപാലും പ്രതിപക്ഷ മുന്‍നിരയിലുണ്ടാകും.

പതിനാലാം നിയമസഭയുടെ ഒന്നാം സമ്മേളനമാണ് നാളെ തുടങ്ങുക. നാളെയും മറ്റന്നാളുമായി നടക്കുന്ന സമ്മേളനത്തില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പുമായിരിക്കും നടക്കുക. പ്രോ ടേം സ്പീക്കര്‍ എസ് ശര്‍മയാണ് രണ്ടു ദിവസത്തെ സമ്മേളനം നിയന്ത്രിക്കുന്നത്. പുതിയ പദവിയില്‍ തീരുമാനമായില്ലെങ്കിലും വിഎസ് അച്യുതാനന്ദന്‍ ഭരണപക്ഷത്തിന്റെ മുന്‍നിരയില്‍ ഉണ്ടാകും. മുന്‍മുഖ്യമന്ത്രിമാര്‍ക്ക് കാബിനറ്റ് പദവിയില്ലാതെ തന്നെ മുന്‍നിരയില്‍ സീറ്റ് അനുവദിച്ചിട്ടുള്ള കീഴ്‍വഴക്കമുണ്ട്.

പ്രതിപക്ഷ നേതൃസ്ഥാനമില്ലെങ്കിലും ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ മുന്‍നിരയിലുണ്ടാകും. ബിജെപിയുടെ ആദ്യ എംഎല്‍എ ആയി നിയസഭയിലെത്തുന്ന ഒ രാജഗോപാലിന് പ്രതിപക്ഷ മുന്‍നിരയില്‍ സ്ഥാനം ലഭിക്കും. ദേശീയ പാര്‍ട്ടിയുടെ പ്രതിനിധി ആയത് കൊണ്ടാണ് മുന്‍നിര ലഭിക്കുന്നത്. സ്വതന്ത്രനായതിനാല്‍ പിസി ജോര്‍ജ് പിന്‍നിരയിലാവും ഉണ്ടാകും. വെള്ളിയാഴ്ചയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. സിപിഎമ്മിന്റെ പി ശ്രീരാമകൃഷ്ണന്‍ സ്പീക്കറായും സിപിഐ യുടെ വി ശശി ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെടും.

Related Tags :
Similar Posts