Kerala
സ്വാശ്രയ എന്‍ജിനീയറിങ് കോളജ് പ്രവേശം; മാനേജുമെന്റുകളുമായി തിങ്കളാഴ്ച വീണ്ടും ചര്‍ച്ചസ്വാശ്രയ എന്‍ജിനീയറിങ് കോളജ് പ്രവേശം; മാനേജുമെന്റുകളുമായി തിങ്കളാഴ്ച വീണ്ടും ചര്‍ച്ച
Kerala

സ്വാശ്രയ എന്‍ജിനീയറിങ് കോളജ് പ്രവേശം; മാനേജുമെന്റുകളുമായി തിങ്കളാഴ്ച വീണ്ടും ചര്‍ച്ച

admin
|
19 May 2018 3:41 PM GMT

സ്വാശ്രയ എന്‍ജിനീയറിങ് കോളജ് പ്രവേശ പ്രതിസന്ധി പരിഹരിക്കാന്‍ മാനേജ്മെന്റുകളുമായി തിങ്കളാഴ്ച സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തും.

സ്വാശ്രയ എന്‍ജിനീയറിങ് കോളജ് പ്രവേശ പ്രതിസന്ധി പരിഹരിക്കാന്‍ മാനേജ്മെന്റുകളുമായി തിങ്കളാഴ്ച സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തും. ചര്‍ച്ചയുടെ മുന്നോടിയായി ശനി, ഞായര്‍ ദിവസങ്ങളില്‍ മാനേജ്മെന്റ് അസോസിയേഷന്റെ ജനറല്‍ ബോഡിയോഗം കൊച്ചിയില്‍ ചേരും. ഇന്നലെ നടന്ന യോഗം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച വീണ്ടും യോഗം ചേരുന്നത്.

സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശവുമായി ബന്ധപ്പെട്ട് ഇന്നലെ വിദ്യാഭ്യാസമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാവാതെ പിരിയുകയായിരുന്നു. പ്രവേശപരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് മാത്രമേ മാനേജ്മെന്റ് സീറ്റിലേക്ക് പ്രവേശം നല്‍കാവൂ എന്ന സര്‍ക്കാര്‍ നിലപാട് സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷന്‍ അംഗീകരിച്ചില്ല. കഴിഞ്ഞ വര്‍ഷത്തെ കരാര്‍ പ്രകാരം പ്രീനോമലൈസേഷന്‍ പട്ടികയില്‍ നിന്ന് പ്രവേശം അനുവദിക്കണമെന്ന നിലപാടില്‍ അസോസിയേഷനും ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. അലോട്ട്മെന്റിന് ശേഷം ഒഴിഞ്ഞുകിടക്കുന്ന മാനേജ്മെന്റ് സീറ്റുകളിലേക്ക് പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശം നല്‍കാന്‍ അനുവദിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ തള്ളി. എന്‍ജിനീയറിങ് പ്രവേശത്തിനുള്ള ഓപ്ഷന്‍ സമര്‍പ്പണം ബുധനാഴ്ച തുടങ്ങിയിരിക്കെയാണ് സീറ്റ് പങ്കിടല്‍ തര്‍ക്കം. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടക്കും. അതിനു മുന്നോടിയായി ശനി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചിയില്‍ അസോസിയേഷന്‍ ജനറല്‍ ബോഡിയോഗം ചേരുന്നുണ്ട്.

Similar Posts