Kerala
Kerala

കാസര്‍കോട് ഡെങ്കിപ്പനിയും മലമ്പനിയും പടരുന്നു

Sithara
|
19 May 2018 4:29 PM GMT

കാസര്‍കോട് ജില്ലയില്‍ പകര്‍ച്ചപ്പനി പടരുന്നു. ഡെങ്കിപ്പനിയും മലമ്പനിയുമാണ് ജില്ലയില്‍ പടരുന്നത്.

കാസര്‍കോട് ജില്ലയില്‍ പകര്‍ച്ചപ്പനി പടരുന്നു. ഡെങ്കിപ്പനിയും മലമ്പനിയുമാണ് ജില്ലയില്‍ പടരുന്നത്. ഇതുവരെ ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. പകര്‍ച്ചപ്പനി പടരുമ്പോഴും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ജില്ലയിലില്ല.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കാസര്‍കോട് ജില്ലയില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കൂടുതലാണ്. ജില്ലയില്‍ ഡെങ്കിപ്പനിയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നാനൂറോളം പേര്‍ നിരീക്ഷണത്തിലാണ്. ഇതുവരെയായി 41 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനിക്ക് പുറമെ മലമ്പനിയും മലേറിയയും എലിപ്പനിയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് മാസത്തിനിടെ ജില്ലയില്‍ 40 പേര്‍ക്കാണ് മലേറിയ സ്ഥിരീകിരിച്ചത്.

ജില്ലയില്‍ പകര്‍ച്ചപ്പനി പടരുമ്പോഴും പല ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടര്‍മാരില്ല. ആശുപത്രികളില്‍ മതിയായ ഡോക്ടര്‍മാരില്ലാത്തത് രോഗികളെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. ശുചീകരണ പ്രവര്‍ത്തനം പേരില്‍ മാത്രം ഒതുങ്ങിയതാണ് ജില്ലയില്‍ പകര്‍ച്ചപ്പനി പടരാന്‍ കാരണം. വൃത്തിഹീനമായ പ്രദേശത്ത് താമസിക്കുന്നവര്‍ക്കാണ് രോഗം ഏറെ ബാധിച്ചത്.

Similar Posts