Kerala
ഗീതാ ഗോപിനാഥിന്റെ നിയമനത്തെ ന്യായീകരിച്ച് പിണറായി വിജയന്‍ഗീതാ ഗോപിനാഥിന്റെ നിയമനത്തെ ന്യായീകരിച്ച് പിണറായി വിജയന്‍
Kerala

ഗീതാ ഗോപിനാഥിന്റെ നിയമനത്തെ ന്യായീകരിച്ച് പിണറായി വിജയന്‍

Ubaid
|
20 May 2018 2:16 AM GMT

ഗീതാ ഗോപിനാഥിന്റെ നിയമനത്തിനെതിരെ വി.എസ് കേന്ദ്രകമ്മിറ്റിക്ക് അയച്ച കത്തിനെ കുറച്ച് അറിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗീതാ ഗോപിനാഥ് യോഗ്യയാണെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. ഇക്കാര്യത്തില്‍ വലത് പക്ഷത്തിന്‍റെ ആശങ്ക സ്വാഗതാര്‍ഹമാണ്. സാമ്പത്തിക വിദഗ്ധരായി നാട്ടില്‍ ഒരുപാട് പേരുണ്ട്, ഇത്തരം കാര്യങ്ങളെ എതിര്‍ക്കുക എന്നത് നാടന്റെ ഒരു പൊതുപ്രശ്നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗീതാ ഗോപിനാഥിന്റെ നിയമനത്തിനെതിരെ വി.എസ് കേന്ദ്രകമ്മിറ്റിക്ക് അയച്ച കത്തിനെ കുറച്ച് അറിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കുളച്ചല്‍ തുറമുഖ പദ്ധതി സാമ്പത്തിക ഭദ്രതയെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പദ്ധതി സമയ ബന്ധിതമായി നടപ്പാക്കാന്‍ കേന്ദ്രം എല്ലാ സഹായവും നല്‍കും. എന്നാല്‍ കുളച്ചല്‍ പദ്ധതിയും രാജ്യത്തിന് ആവശ്യമാണെന്ന് നിലപാടാണ് കേന്ദ്രത്തിനുളളതെന്നും പിണറായി പറഞ്ഞു. ഫാക്ടിന് കീഴില്‍ പെട്രോകെമില്‍ക്കല്‍ പാര്‍ക്കും ഫാര്‍മപാര്‍ക്കും സ്ഥാപിക്കുന്നതില്‍ പ്രധാനമന്ത്രി തത്വത്തില്‍ യോജിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഗെയില്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതില്‍ സംസ്ഥാന ഗൌരവപൂര്‍വ്വം നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts