രക്തസാക്ഷികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയം ജനങ്ങള്‍ക്ക് മടുത്തു: ശ്രീനിവാസന്‍
|കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന് അറുതി വരുത്തണമെന്ന് നടന്‍ ശ്രീനിവാസന്‍.
കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന് അറുതി വരുത്തണമെന്ന് നടന്‍ ശ്രീനിവാസന്‍. രക്തസാക്ഷികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് മടുത്തു. അണികളുടെ വീട്ടുകാരാണ് അനാഥരാകുന്നത്. ഒരു നേതാവിന്റെ് വീട്ടിലും രക്തസാക്ഷികളോ അതുമൂലമുള്ള അനാഥരോ ഇല്ലന്നും ശ്രീനിവാസന്‍ തൃശൂരില്‍ പറഞ്ഞു.
ഓരോ രാഷ്ട്രീയ പാര്‍ട്ടിയും രക്തസാക്ഷി അനുസ്മരണമെന്ന പേരിൽ പ്രദര്‍ശിപ്പിക്കുന്നത് കൊലക്ക് കൊടുത്ത അണികളുടെ ചിത്രങ്ങളാണ്. രക്തസാക്ഷികളെ ഉണ്ടാക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം കേരളത്തിന് മടുത്തെന്ന് ചലച്ചിത്ര നടന്‍ ശ്രീനിവാസൻ പറഞ്ഞു. ഒരു ഭാഗത്ത് വെറുപ്പിന്റെ രാഷ്ട്രീയം പഠിപ്പിക്കുന്ന നേതാക്കൾ പരസ്പരം രാഷ്ട്രീയ മത ഭേദമില്ലാതെ സൌഹൃദത്തിലാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പ്രതികരണം നടത്തുന്ന നേതാക്കളെ തിരിച്ചറിയണമെന്നും ശ്രീനിവാസൻ പറഞ്ഞു. ഗോപി കൊടുങ്ങല്ലൂരിന്റെ ഉരുളയും ഉപ്പേരിയും എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.