Kerala
ആറന്മുള വിമാനത്താവള പദ്ധതിയെ തള്ളാതെ കേന്ദ്രസര്‍ക്കാര്‍ആറന്മുള വിമാനത്താവള പദ്ധതിയെ തള്ളാതെ കേന്ദ്രസര്‍ക്കാര്‍
Kerala

ആറന്മുള വിമാനത്താവള പദ്ധതിയെ തള്ളാതെ കേന്ദ്രസര്‍ക്കാര്‍

Sithara
|
20 May 2018 8:58 PM GMT

പരിസ്ഥിതിക്കൊപ്പം വികസനവും ആവശ്യമെന്ന് കേന്ദ്ര മന്ത്രി അനില്‍ എം ദവെ

ആറന്മുള വിമാനത്താവളത്തെ തള്ളാതെ കേന്ദ്രം. പരിസ്ഥിതിയും വികസനവും ഒരു പോലെ പ്രധാനപ്പെട്ടതാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ എം ദവേ പറഞ്ഞു. ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഉറ‌പ്പ് നല്‍കിയെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രതികരണത്തിന് പിന്നാലെയാണ് മന്ത്രി മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയത്.

ആറന്മുള പദ്ധതിക്കെതിരെ കുമ്മനം രാജശേഖരന്‍ ആശങ്കകള്‍ അറിയിച്ചിരുന്നു എന്ന് കേന്ദ് വനം പരിസ്ഥിതി മന്ത്രി വ്യക്തമാക്കി. ആറന്മുള പരിസ്ഥിതി ദുര്‍ബല മേഖലയാണ്, ഇക്കാര്യത്തിലുള്ള ആശങ്കളും പദ്ധതിക്കനുകൂലമായ നിര്‍ദ്ദേശങ്ങളും പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

പദ്ധതിക്ക് പാരിസ്ഥിക പ്രത്യാഘാത പഠനം നടത്താന്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി അനുവാദം നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കുന്നതായും വിദഗ്ധ സമിതി കെജിഎസ്സിന്റെ താല്‍പര്യങ്ങള്‍ മാത്രമാണ് സംരക്ഷിച്ചെതെന്നും കുമ്മനം കുറ്റപ്പെടുത്തിയിരുന്നു.

പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനൊപ്പം ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും പരിഗണനയിലുണ്ടെന്നും കേന്ദ്ര വനംപരിസ്ഥിതി മന്ത്രി അനില്‍ എം ദവേ പറഞ്ഞു. എന്നാല്‍ പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആശങ്കകള്‍ കൂടി പരിഗണിച്ച ശേഷമായിമായിരിക്കും അന്തിമ വിജ്ഞാപനം. ഇത് ആറുമാസത്തിനുള്ളിലുണ്ടാകുമെന്നും പശ്ചിമഘട്ട മേഖലയിലെ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരുമായി നടന്ന ചര്‍ച്ചക്ക് ശേഷം മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രതികരണത്തില്‍ സന്തുഷ്ടരാണെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാരും വ്യക്തമാക്കി.

Related Tags :
Similar Posts