Kerala
ജിഷ വധക്കേസില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചുജിഷ വധക്കേസില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു
Kerala

ജിഷ വധക്കേസില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

Subin
|
20 May 2018 10:05 AM GMT

കേസ് അന്വേഷിച്ച പൊലീസ് സംഘങ്ങള്‍ പരസ്പര വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന പരാതിയിലാണ് വിജിലന്‍സ് ഇടപെടല്‍.

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. കേസ് അന്വേഷിച്ച പൊലീസ് സംഘങ്ങള്‍ പരസ്പര വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന പരാതിയിലാണ് വിജിലന്‍സ് ഇടപെടല്‍. കേസിലെ ദുര്‍ബലമാക്കുന്ന വാദങ്ങളാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും വിജിലന്‍സിന് ലഭിച്ച പരാതിയിലുണ്ട്. എറണാകുളം സ്വദേശിയാണ് പരാതി നല്‍കിയത്.

ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മുതല്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് നിലനില്‍ക്കുന്നതെന്നാണ് പരാതിക്കാരന്റെ ആരോപണം. ആലപ്പുഴ മെഡിക്കല്‍കോളേജ് സന്ദര്‍ശിച്ച വിജിലന്‍സ് സംഘം ജിഷയം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതായാണ് സൂചന. ജിഷയുടെ ശരീരത്തില്‍ കണ്ട കടിയുടെ പാടും പ്രതി അമീറിന്റെ പല്ലും തമ്മില്‍ ബന്ധമില്ലെന്ന് വിജിലന്‍സിന് ലഭിച്ച പരാതിയിലുണ്ട്.

ഫോറന്‍സിക് വിദഗ്ധരുമായി വിജിലന്‍സ് ഇക്കാര്യം ചര്‍ച്ച ചെയ്യും. ഡിഎന്‍എ പരിശോധനഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അമീറിനെ പിടികൂടിയത്. എന്നാല്‍ സംഭവം നടന്നുവെന്ന് പറയുന്ന സമയത്ത് അമീര്‍ ധരിച്ചിരുന്ന വസ്ത്രം പൊലീസ് ഇതുവരെ വീണ്ടെടുക്കാത്തത് വിജിലന്‍സ് വീഴ്ചയായി കരുതുന്നു. കൊലപാതകത്തിന് പ്രേരിപ്പിച്ചുവെന്ന് പറയുന്ന അമീറിന്റെ സുഹൃത്ത് അനാറിനെ ഇതുവരെ പിടികൂടിയിട്ടില്ല.

അമീറിനെ പിടികൂടിയതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. പഴതടച്ചുള്ള കുറ്റപത്രമല്ല പൊലീസിന്റേതെന്നും കോടതിയില്‍ പ്രതിഭാഗ വാദം ശക്തിപ്പെടുമെന്നും പരാതിക്കാരന്‍ ആരോപണം ഉന്നയിക്കുന്നു.

Related Tags :
Similar Posts