Kerala
ഫ്ലെക്സി ഫെയര്‍ സംവിധാനത്തിനെതിരെ സിപിഎംഫ്ലെക്സി ഫെയര്‍ സംവിധാനത്തിനെതിരെ സിപിഎം
Kerala

ഫ്ലെക്സി ഫെയര്‍ സംവിധാനത്തിനെതിരെ സിപിഎം

Khasida
|
20 May 2018 11:34 PM GMT

തീരുമാനം യാത്രക്കാരെ കൊള്ളയടിക്കുതിന് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

വിമാനത്തിലേത് പോലെ ട്രെയിനിലും തിരക്കനുസരിച്ച് യാത്രാക്കൂലി വര്‍ധിപ്പിക്കാനുള്ള തീരുമാനം യാത്രക്കാരെ കൊള്ളയടിക്കുതിന് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജധാനി, തുരന്തോ, ശതാബ്ദി എന്നീ എക്‌സ്പ്രസ് ട്രെയിനുകളിലാണ് തുടക്കത്തില്‍ പരിഷ്‌കാരമെങ്കിലും കാലക്രമേണ മറ്റെല്ലാ ട്രെയിനുകള്‍ക്കും ഈ സമ്പ്രദായം നടപ്പിലാക്കാന്‍ പോവുകയാണ്. ആദ്യം ബുക്ക് ചെയ്യു പത്ത് ശതമാനം പേര്‍ക്ക് മാത്രമെ യഥാര്‍ത്ഥ നിരക്കില്‍ യാത്ര ചെയ്യാനാവൂ. മറ്റുള്ളവര്‍ക്ക് ഓരോ പത്ത് ശതമാനം കഴിയുമ്പോഴും ആനുപാതികമായി നിരക്ക് കൂടും. ഫലത്തില്‍ യാത്രക്കാരില്‍ ഭൂരിപക്ഷത്തിനും അമ്പത് ശതമാനത്തോളം ഉയര്‍ നിരക്ക് നല്‍കേണ്ട അവസ്ഥയാണുണ്ടാകുത്.

റെയില്‍വെയില്‍ യാത്രക്കാരുടെ തിരക്കിനനുസരിച്ച് നിരക്ക് ഈടാക്കുന്ന "ഫ്ലെക്സി ഫെയര്‍" സംവിധാനം നടപ്പാക്കുന്നതിനെതിരെ സിപിഎം. തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. എസി ഫസ്റ്റ് ക്ലാസ്, എക്സിക്യുട്ടീവ് ചെയര്‍ തുടങ്ങി ഉയര്‍ന്ന ക്ലാസുകള്‍ളെ ഈ സമ്പ്രദായത്തില്‍ നിന്ന് ഒഴിവാക്കിയത് സമ്പന്നരെ മാത്രം സഹാക്കാനാണെന്നും പി ബി കുറ്റപ്പെടുത്തി. ലാഭമുണ്ടാക്കാനുള്ള കമ്പനി മാത്രമായി റെയില്‍വെയെ കാണാനാകില്ലെന്നും പിബി വിലയിരുത്തി.

Related Tags :
Similar Posts