![കുട്ടനാട്ടില്‍ പക്ഷിപ്പനി ഭീതി; ക്രിസ്തുമസ് വിപണിയെ ബാധിക്കുമെന്ന ആശങ്കയില്‍ താറാവു കര്‍ഷകര്‍ കുട്ടനാട്ടില്‍ പക്ഷിപ്പനി ഭീതി; ക്രിസ്തുമസ് വിപണിയെ ബാധിക്കുമെന്ന ആശങ്കയില്‍ താറാവു കര്‍ഷകര്‍](https://www.mediaoneonline.com/h-upload/old_images/1068652-duck.webp)
കുട്ടനാട്ടില്‍ പക്ഷിപ്പനി ഭീതി; ക്രിസ്തുമസ് വിപണിയെ ബാധിക്കുമെന്ന ആശങ്കയില്‍ താറാവു കര്‍ഷകര്‍
![](/images/authorplaceholder.jpg)
തകഴി പഞ്ചായത്ത് പരിധിയില്‍ രോഗലക്ഷണം കണ്ടെത്തിയതായി മൃഗസംരക്ഷണ വകുപ്പ്
പക്ഷിപ്പനി ലക്ഷണം കണ്ടെത്തിയതോടെ വീണ്ടും ആശങ്കയിലാണ് കുട്ടനാട്ടുകാര്‍. തകഴി പഞ്ചായത്തില്‍ ചിലയിടങ്ങളില്‍ പക്ഷിപ്പനി ബാധയുള്ളതായി മൃഗസംരക്ഷണവകുപ്പ് തന്നെ സ്ഥിരീകരിച്ചതോടെയാണ് കര്‍ഷകര്‍ ആശങ്കയിലായത്. ക്രിസ്തുമസ് ആഘോഷത്തെ ബാധിക്കുമെന്നതിനാല്‍ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പക്ഷിപ്പനി ലക്ഷണമുണ്ടെന്ന കണ്ടെത്തലില്‍ ആശങ്കയിലാണ് കുട്ടനാട്ടുകാര്‍. പക്ഷിപ്പനി വരുമെന്നത് നാട്ടില്‍ ഭീതി പരത്തുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. മുമ്പ് ഉണ്ടായിരുന്ന ഭീതി ഗൌരവമായിരുന്നെങ്കിലും കാര്യമായ അന്വേഷണം നടന്നിരുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു.
പക്ഷിപ്പനിയെന്ന് കേള്‍ക്കുമ്പോഴേ കര്‍ഷകര്‍ നല്ല ആശങ്കയിലാകുകയാണ്. ഇപ്പോള്‍ തകഴി പഞ്ചായത്ത് പരിധിയില്‍ പനി ഭീതിയുണ്ടെന്ന് കര്‍ഷകരില്‍ ആരും കാര്യമായി വിശദീകരിക്കുന്നില്ല. എന്നാല്‍ മൃഗ സംരക്ഷണ വകുപ്പ് തന്നെ പക്ഷിപ്പനി ലക്ഷണമുണ്ടെന്ന സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നതില്‍ കുട്ടനാട്ടില്‍ താറാവ് കര്‍ഷകരില്‍ ഭീതി പരന്നു കഴിഞ്ഞു. എന്നാല്‍ വരാനിരിക്കുന്ന ക്രിസ്തുമസ് ആഘോഷത്തെ വരെ ബാധിക്കുമെന്നതിനാല്‍ അടിയന്തിര ഇടപെടലാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷമുണ്ടായ പക്ഷിപ്പനി ഭീതിയില്‍ പതിനായിരക്കണക്കിന് താറാവ് കുഞ്ഞുങ്ങളെയാണ് കൊന്നത്. ആ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മാറിവരുന്നതിനിടയിലാണ് വീണ്ടും ആശങ്ക തല പൊക്കുന്നത്.