മൂന്നാറില്‍ സമരത്തിന് ആഹ്വാനം
|മൂന്നാര്‍ ജനതയെ കയ്യേറ്റക്കാരായി മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണ് വിവിധ മത-വ്യാപാര സംഘടനകളുടെ പേരില്‍ നോട്ടീസ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ ജെല്ലിക്കെട്ട് മോഡല്‍ സമരം നടത്താന്‍ ആഹ്വാനം.
മൂന്നാറില്‍ സമരത്തിന് ആഹ്വാനം. മൂന്നാര്‍ ജനതയെ കയ്യേറ്റക്കാരായി മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണ് വിവിധ മത-വ്യാപാര സംഘടനകളുടെ പേരില്‍ നോട്ടീസ് ഇറങ്ങിയത്. മൂന്നാര്‍ ജനതയെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന മാധ്യമഭീകരതക്കെതിരെ ശക്തമായസമരം നടത്തണമെന്നാഹ്വാനം ചെയ്തുളള നോട്ടീസ് ഇന്ന് പുലര്‍ച്ചെയാണ് ഇറങ്ങിയത്. മൂന്നാര്‍ മൌണ്ട് ചര്‍ച്ച്, ടൌണ്‍ ജുമാമസ്ജിദ്, ഹിന്ദു ദേവസ്ഥാനം മര്‍ച്ചന്റ് അസോസിയേഷന്‍, വ്യാപാരി വ്യവസായി അസോസിയേഷന്‍തുടങ്ങിയവരുടെ പേരില്‍ മൂന്നാര്‍ ജനകീയ സമിതിയാണ് നോട്ടീസ് ഇറക്കിയിരിക്കുന്നത്. എന്നാല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഇതില്‍ തങ്ങളുടെ നിലപാട് പിന്നീട് അറിയിക്കാമെന്നാണ് അറിയിച്ചത്.
കയ്യേറ്റ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ ജെല്ലിക്കെട്ട് മോഡല്‍ സമരം നടത്തുവാനും നാളെ മൂന്ന് മണിമുതല്‍ മൂന്നാറിലെ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുവാനുമാണ് ജനകീയ സമിതിയുടെ പേരില്‍ ഇറങ്ങിയിരിക്കുന്ന നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.