Kerala
അന്വേഷണ കമ്മീഷനെ നിയമിച്ചു; ഫാറൂഖ് കോളജിലെ വിദ്യാർഥികൾ സമരം അവസാനിപ്പിച്ചുഅന്വേഷണ കമ്മീഷനെ നിയമിച്ചു; ഫാറൂഖ് കോളജിലെ വിദ്യാർഥികൾ സമരം അവസാനിപ്പിച്ചു
Kerala

അന്വേഷണ കമ്മീഷനെ നിയമിച്ചു; ഫാറൂഖ് കോളജിലെ വിദ്യാർഥികൾ സമരം അവസാനിപ്പിച്ചു

Sithara
|
20 May 2018 6:24 PM GMT

ഹോളി ആഘോഷത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷങ്ങളിൽ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

കോഴിക്കോട് ഫാറൂഖ് കോളജിൽ വിദ്യാർഥികൾ നടത്തിവന്ന ഉപരോധ സമരം അവസാനിപ്പിച്ചു. ഹോളി ആഘോഷത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷങ്ങളിൽ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ആവശ്യങ്ങൾ മാനേജ്മെന്‍റ് അംഗീകരിച്ചതായി വിദ്യാർഥികൾ പറഞ്ഞു.

കോളജിലുണ്ടായ സംഘർഷം അന്വേഷിക്കാൻ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിനിധിയും അധ്യാപക, മാനേജ്മെന്‍റ് പ്രതിനിധിയും ഉൾപ്പെടുന്ന അന്വേഷണ കമ്മീഷനെ വെക്കാൻ സ്റ്റാഫ് കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഇതോടെയാണ് പ്രതിഷേധം താൽകാലികമായി അവസാനിപ്പിക്കാൻ വിദ്യാർഥികൾ തീരുമാനിച്ചത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വരുന്ന മുറയ്ക്കായിരിക്കും നടപടി.

തിങ്കളാഴ്ച്ച വീണ്ടും സ്റ്റാഫ് കൗൺസിൽ യോഗം ചേരും. യോഗത്തിൽ അന്വേഷണ കമ്മീഷൻ അംഗങ്ങളെ തീരുമാനിക്കും. ഹോളി ആഘോഷിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഫാറൂഖ് കോളജിൽ സംഘർഷമുണ്ടായത്. കോളജിലെ ജീവനക്കാരുടെ മർദ്ദനത്തിൽ അഞ്ച് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.

Related Tags :
Similar Posts