Kerala
സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ എം കേരളം മൊബൈല്‍ ആപ്പ്സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ എം കേരളം മൊബൈല്‍ ആപ്പ്
Kerala

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ എം കേരളം മൊബൈല്‍ ആപ്പ്

Subin
|
20 May 2018 11:51 AM GMT

സംസ്ഥാന സര്‍ക്കാരിന്റെ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനാണ് എം കേരളം എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്..

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഇനി എം കേരളം മൊബൈല്‍ ആപ്പ്. കൊച്ചിയില്‍ നടക്കുന്ന ഹാഷ് ഫ്യൂച്ചര്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടിയില്‍ മുഖ്യമന്ത്രി ആപ്ലിക്കേഷന്‍ പുറത്തിറക്കി. രണ്ട് ദിവസത്തെ ഉച്ചകോടിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

നൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യ വളര്‍ത്തി നിക്ഷേപം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഹോട്ടല്‍ ലെ മെറഡിയനില്‍ നടക്കുന്ന പരിപാടിയില്‍ രണ്ടായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. വിവര സാങ്കേതിക രംഗത്തെ മാറ്റം കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനാണ് എം കേരളം എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ഒരു വര്‍ഷം കൊണ്ട് കേരളത്തില്‍ ആയിരം സൗജന്യ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ സൃഷ്ടിക്കുന്ന പദ്ധതിക്കും ചടങ്ങില്‍ തുടക്കം കുറിച്ചു.

Similar Posts