Kerala
ജനഗണമന പൂര്‍ണരൂപത്തില്‍ ആലപിച്ച് സ്വാതന്ത്ര്യദിനാഘോഷംജനഗണമന പൂര്‍ണരൂപത്തില്‍ ആലപിച്ച് സ്വാതന്ത്ര്യദിനാഘോഷം
Kerala

ജനഗണമന പൂര്‍ണരൂപത്തില്‍ ആലപിച്ച് സ്വാതന്ത്ര്യദിനാഘോഷം

Alwyn K Jose
|
21 May 2018 7:12 AM GMT

കാസര്‍കോട് ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന സ്വതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായി

ജനഗണമന പൂര്‍ണരൂപത്തില്‍ ആലപിച്ച് സ്വാതന്ത്ര്യദിനാഘോഷം. കാസര്‍കോട് ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന സ്വതന്ത്ര്യ ദിനാഘോഷം ശ്രദ്ധേയമായി. ജനഗണമനയുടെ പൂര്‍ണ്ണ രൂപം ആലപിച്ചാണ് ചെമ്മാനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്കൂള്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.

വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങുന്ന 100 പേരാണ് ജനഗണമനയുടെ പൂര്‍ണ്ണ രൂപം ആലപിച്ചത്. 5 ചരണങ്ങള്‍ ഉള്ള ജനഗണമനയുടെ ആദ്യ ചരണമാണ് ദേശീയഗാനം. 1911, ഡിസംബര്‍ 27ന് ‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കല്‍ക്കത്താ സമ്മേളനത്തിലായിരുന്നു രവീന്ദ്രനാഥ ടാഗോര്‍ ജനഗണമന ആദ്യമായി ആലപിച്ചതെന്നാണ് ചരിത്രം.

വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന സംഘം ഒരു മാസത്തെ പരിശീലനത്തിന് ശേഷമാണ് ഗാനം ആലപിച്ചത്. ജനഗണമനയുടെ ആദ്യ ചരണമായ ദേശീയ ഗാനം 52 സെക്കന്‍ഡുകള്‍ കൊണ്ടാണ്‌ ചൊല്ലിത്തീരുക. 5 ചരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജനഗണമനയുടെ പൂര്‍ണ്ണരൂപം 5 മിനിറ്റിലാണ് ചൊല്ലിതീര്‍ത്തത്.

Similar Posts