Kerala
ഭാഗപത്ര രജിസ്ട്രേഷന്‍ നിരക്ക് വര്‍ധന ഭാഗികമായി പിന്‍വലിക്കുംഭാഗപത്ര രജിസ്ട്രേഷന്‍ നിരക്ക് വര്‍ധന ഭാഗികമായി പിന്‍വലിക്കും
Kerala

ഭാഗപത്ര രജിസ്ട്രേഷന്‍ നിരക്ക് വര്‍ധന ഭാഗികമായി പിന്‍വലിക്കും

Alwyn
|
21 May 2018 1:15 PM GMT

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം, ഇഷ്ടദാനം, ഒഴിമുറി, ധനനിശ്ചയം എന്നിവയുടെ രജിസ്ട്രേഷന്‍ നികുതിക്ക് ഏര്‍പ്പെടുത്തിയ വര്‍ധനവ് ഭാഗികമായി പിന്‍വലിക്കാന്‍ ‍തീരുമാനം

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം, ഇഷ്ടദാനം, ഒഴിമുറി, ധനനിശ്ചയം എന്നിവയുടെ രജിസ്ട്രേഷന്‍ നികുതിക്ക് ഏര്‍പ്പെടുത്തിയ വര്‍ധനവ് ഭാഗികമായി പിന്‍വലിക്കാന്‍ ‍തീരുമാനം. 5 ഏക്കര്‍ വരെയുള്ള ഭൂമി ഇടപാടുകളില്‍ നിരക്ക് വര്‍ധന ഒഴിവാക്കാന്‍ ഇന്ന് ചേര്‍ന്ന നിയമസഭാ സബ്ജക്ട് കമ്മറ്റി തീരുമാനിച്ചു. ഇവക്ക് പഴയ നിരക്ക് തുടരും. 25000 രൂപ വരെയായിരുന്നു പഴയനിരക്ക്. 5 ഏക്കറിന് മുകളിലുള്ള ഭൂമിക്ക് പുതിയ നിരക്കായ ഭൂമിയുടെ 3 ശതമാനം എന്നത് തുടരും. ഭാഗപത്ര ഉടമ്പടി രജിസ്ട്രേഷന് നികുതി വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

Related Tags :
Similar Posts