Kerala
സംസ്ഥാനത്ത് റീസർവേ പുനരാരംഭിക്കുംസംസ്ഥാനത്ത് റീസർവേ പുനരാരംഭിക്കും
Kerala

സംസ്ഥാനത്ത് റീസർവേ പുനരാരംഭിക്കും

Ubaid
|
21 May 2018 10:20 AM GMT

5 വർഷത്തെ ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് റീസർവേ പുനരാരംഭിക്കുന്നത്

സംസ്ഥാനത്ത് റീസർവേ നടപടികൾ പുനരാരംഭിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. 2012ൽ നിർത്തലാക്കിയ റീസർവേയാണ് പുനരാരംഭിക്കുക. 770 വില്ലേജുകളിലാണ് റീസർവേ പൂർത്തിയാക്കാനുളളത്.

5 വർഷത്തെ ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് റീസർവേ പുനരാരംഭിക്കുന്നത്. വ്യാപകമായ പരാതി ഉയർന്ന പശ്ചാത്തലത്തിൽ 2012ൽ റീസർവേ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഫെബ്രുവരി ആദ്യവാരം റീസർവേ പുനരാരംഭിക്കാനാണ് മന്ത്രിസഭയോഗ തീരുമാനം. രണ്ട് ജില്ലകളെ വീതം ഉൾപ്പെടുത്തി ഏഴു ഘട്ടങ്ങളായ് നടക്കുന്ന റീസർവേ മൂന്നരവർഷം കൊണ്ട് പൂർത്തിയാക്കും. ഏറ്റവും കുറവ് റീസര്‍വേ നടന്ന കാസര്‍കോട്ടും 2017ല്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ച ഇടുക്കിയിലുമാണ് ആദ്യ പ്രവര്‍ത്തനം. ആറ് മാസത്തിനകം ഇവിടങ്ങളിൽ റീസർവേ പൂർത്തിയാക്കും. റീസർവേയിലൂടെ ഇടുക്കിയിലെ പട്ടയപ്രശ്നം പരിഹരിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. റീസർവേയുടെ പ്രവർത്തന പദ്ധതി തയ്യാറാക്കാൻ സർവേ ഡയറക്ടറെ നേരത്തെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.

Related Tags :
Similar Posts