മിഷേലിന്റെ മരണം: അന്വേഷണസംഘം ഛത്തിസ്ഗഡില്‍
|മിഷേലിന്റെ സുഹൃത്ത് ക്രോണിന് താമസിച്ചിരുന്ന ഛത്തീസ്ഗഡിലെ വീട്ടില്‍ അന്വേഷണ സംഘമെത്തി.
മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. മിഷേലിന്റെ സുഹൃത്ത് ക്രോണിന് താമസിച്ചിരുന്ന ഛത്തീസ്ഗഡിലെ വീട്ടില്‍ അന്വേഷണ സംഘമെത്തി. സംഭവ ദിവസം ക്രോണിന് ഛത്തീസ്ഗഡിലുണ്ടായിരുന്നോയെന്ന് സംഘം പരിശോധിക്കും.
മിഷേല്‍ മരിച്ച ദിവസം ക്രോണിന് ഛത്തീസ്ഗഡില്‍ തന്നെയായിരുന്നോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. ക്രോണിന്റെ താമസസ്ഥലം സംഘം പരിശോധിച്ചു. ലാപ്ടോപ്പില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മിഷേലിന്റെ സുഹൃത്തില്‍ നിന്ന് മൊഴിയെടുത്തപ്പോള്‍ ക്രോണിന് മിഷേലിനെ ഉപദ്രവിച്ചതായും മോശമായി പെരുമാറിയതായും വ്യക്തമായിരുന്നു. ഏതെങ്കിലും തരത്തില്‍ മിഷേലിന്റെ മരണവുമായി ക്രോണിന് നേരിട്ട് ബന്ധമുണ്ടോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
മിഷേലിനെ അവസാനായി സിസിടിവിയില്‍ കണ്ട ഗോശ്രീ പാലത്തിന്റെ പരിസരത്ത് ക്രൈംബ്രാഞ്ച് വീണ്ടും പരിശോധന നടത്തും. പരിസരത്ത് നിന്ന് മറ്റ് സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാകുമോയെന്നും അന്വേഷിക്കുന്നുണ്ട്.