Kerala
തിരുവനന്തപുരത്ത് കുടിവെള്ള വിതരണത്തില്‍ കടുത്ത നിയന്ത്രണംതിരുവനന്തപുരത്ത് കുടിവെള്ള വിതരണത്തില്‍ കടുത്ത നിയന്ത്രണം
Kerala

തിരുവനന്തപുരത്ത് കുടിവെള്ള വിതരണത്തില്‍ കടുത്ത നിയന്ത്രണം

Sithara
|
21 May 2018 1:29 AM GMT

കടുത്ത വേനൽ കാരണം നഗരത്തിലേക്ക് ആവശ്യമായ കുടിവെള്ളം എടുക്കുന്ന പേപ്പാറ അണക്കെട്ടില്‍ വെള്ളത്തിന്‍റെ അളവ് ക്രമാതീതമായി കുറഞ്ഞതാണ് കാരണം

തലസ്ഥാന നഗരിയില്‍ കുടിവെള്ള വിതരണത്തില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരാൻ ജല അതോറിറ്റി തീരുമാനം. കടുത്ത വേനൽ കാരണം നഗരത്തിലേക്ക് ആവശ്യമായ കുടിവെള്ളം എടുക്കുന്ന പേപ്പാറ അണക്കെട്ടില്‍ വെള്ളത്തിന്‍റെ അളവ് ക്രമാതീതമായി കുറഞ്ഞതാണ് കാരണം. അടുത്തയാഴ്ച മുതലാവും നിയന്ത്രണം ഏർപ്പെടുത്തുക.

പേപ്പാറ അണക്കെട്ടില്‍ നിലവില്‍ മെയ് 18 വരെ ഉപയോഗിക്കാനുളള വെളളമാണ് ഉളളത്. ഇത് മെയ് 25 വരെയെങ്കിലും ഉപയോഗിക്കാന്‍ കഴിയുംവിധം ഉപഭോഗം കുറക്കേണ്ടതുണ്ട്. ഇതിനായി ഉപയോഗത്തില്‍ 25 ശതമാനമെങ്കിലും കുറവ് വരുത്തണം. നിയന്ത്രണത്തിന്‍റെ ഭാഗമായി രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയുള്ള പമ്പിങ് നേര്‍ പകുതിയായി കുറക്കും. അടുത്ത മഴക്കാലം വരെ പുതിയ കണക്ഷനുകള്‍ നൽകുന്നത് നിര്‍ത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിമാസം രണ്ടു ലക്ഷം ലിറ്ററിലധികം ഉപഭോഗമുള്ള എല്ലാ ഗാര്‍ഹികേതര ഉപഭോക്താക്കളോടും ഉപഭോഗം നേര്‍ പകുതിയായി കുറക്കാന്‍ ആവശ്യപ്പെടും. ആവശ്യമെങ്കില്‍ ടാങ്കറുകളില്‍ വെള്ളം എത്തിക്കുന്നതിനും നിയന്ത്രണം കൊണ്ടുവരും. അടുത്ത ആഴ്ച മുതല്‍ ക്രമീകരണം ഏര്‍പ്പെടുത്താനാണ് തീരുമാനം.

ദൈനംദിന ആവശ്യങ്ങള്‍ക്ക് പുറമെ നിന്നു വെളളത്തെ ആശ്രയിക്കുന്ന നഗരവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും തീരുമാനം. വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും ആശുപത്രികളും അടക്കമുളളവയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായേക്കും.

Related Tags :
Similar Posts