പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരോട് മാപ്പ് പറയില്ല: എം എം മണി
|പൊമ്പിളൈ ഒരുമൈയിലെ ഒരു സ്ത്രീയെ കുറിച്ചും മോശം പറഞ്ഞിട്ടില്ല. പ്രസംഗം സംബന്ധിച്ച തെറ്റിദ്ധാരണയില്‍ ഖേദപ്രകടനം നടത്തിയിട്ടുണ്ടെന്നും എം എം മണി
പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരോട് മാപ്പ് പറയില്ലെന്ന് മന്ത്രി എം എം മണി. തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നു. പൊമ്പിളൈ ഒരുമൈയിലെ ഒരു സ്ത്രീയെ കുറിച്ചും മോശം പറഞ്ഞിട്ടില്ല. പ്രസംഗം സംബന്ധിച്ച തെറ്റിദ്ധാരണയില്‍ ഖേദപ്രകടനം നടത്തിയിട്ടുണ്ട്. മാധ്യമങ്ങള്‍ എന്നും തന്നെ വേട്ടയാടുകയാണ്. ഇന്നത്തെ ഹര്‍ത്താല്‍ അനാവശ്യമാണെന്നും നിരന്തര വിമര്ശമേറ്റുവാങ്ങുന്ന ശൈലിയില്‍ പിശകുണ്ടെങ്കില്‍ ആത്മപരിശോധന നടത്തുമെന്നും മണി വ്യക്തമാക്കി
കയ്യേറ്റം ഒഴിപ്പിക്കണമെന്ന് തന്നെയാണ് നിലപാട്. ഭൂമി പ്രശ്നത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. മൂന്നാറിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പൊളിച്ച കുരിശ് സ്വകാര്യ വ്യക്തിയുടെ കൈവശ ഭൂമിയിലായിരുന്നു. കുരിശ് പൊളിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ശരിയാണെന്നും എം എം മണി പറഞ്ഞു.