ഇത്തരത്തിലുള്ള ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികളെടുക്കണമെന്ന് വി എം സുധീരന്
|രാഹുല്‍ ഗാന്ധി അപകടസ്ഥലം സന്ദര്‍ശിക്കുമെന്നും സുധീരന് പറഞ്ഞു.
നമ്മുടെ നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് സംഭവിച്ചതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്. ദുരന്തത്തില്‍പ്പെട്ട ആളുകളുടെ കുടുംബാംഗങ്ങളോട് അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. ആദരസൂചകമായി കെപിസിസി നേതൃത്വത്തിലുള്ള എല്ലാ പരിപാടികളും റദ്ദാക്കിയിരിക്കുകയാണ്. അപകടത്തില്‍പ്പെട്ടവര്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പം കേരള സമൂഹം ഒന്നിച്ചു നില്‍ക്കണം. പരിക്ക് പറ്റിയവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണം. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ രീതിയില്‍ സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കണം. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കണം. സമഗ്രമായ ഒരു അന്വേഷണം നടത്തണം. ജുഡീഷ്യല്‍ അന്വേഷണം ഉചിതമായിരിക്കും. അഭ്യന്തരമന്ത്രിയുമായി ഈ വിഷയം സംസാരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി അപകടസ്ഥലം സന്ദര്‍ശിക്കുമെന്നും സുധീരന് പറഞ്ഞു.