കൊച്ചിയില്‍ ചേരിയിലെ 21 കുടുംബങ്ങള്‍ക്ക് സോളിഡാരിറ്റിയുടെ ബഹുനില ഫ്ളാറ്റ്
|കൊച്ചി കോര്‍പറേഷന്‍ രണ്ടാം ഡിവിഷനിലെ തുരുത്തിയിലാണ് സോളിഡാരിറ്റിയുടെ നേത്യത്വത്തില്‍ നാല് നിലയില്‍ പാര്‍പ്പിട സമുച്ചയം പണിതീര്‍ത്തത്...
ഭവന രഹിതര്‍ക്ക് സോളിഡാരിറ്റി പാര്‍പ്പിടം നിര്‍മിച്ചു നല്‍കുന്നു. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലെ ഭവനരഹിതര്‍ക്കാണ് സണ്‍റൈസ് കൊച്ചി എന്ന പേരില്‍ പാര്‍പ്പിടമൊരുക്കുന്നത്. ആദ്യഘട്ടത്തില്‍ 21 കുടുംബങ്ങള്‍ക്ക് ഫ്ളാറ്റ് കൈമാറും.
കൊച്ചി കോര്‍പറേഷന്‍ രണ്ടാം ഡിവിഷനിലെ തുരുത്തിയിലാണ് സോളിഡാരിറ്റിയുടെ നേത്യത്വത്തില്‍ നാല് നിലയില്‍ പാര്‍പ്പിട സമുച്ചയം പണിതീര്‍ത്തത്. അമിറ്റി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള അയല്‍കൂട്ടങ്ങളില്‍ നിന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിരിക്കുന്നത്. നാളെ നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമക്യഷ്ണന്‍ ഫ്ളാറ്റുകള്‍ കൈമാറും.
രണ്ട് കോടി രൂപ മുതല്‍ മുടക്കില്‍ 12 സെന്റ് സ്ഥലത്താണ് പാര്‍പ്പിട സമുച്ചയം. കൂടാതെ സോളിഡാരിറ്റി ഭവനരഹിതര്‍ക്കായി ഇതിനോടകം 21 ഒറ്റവീടുകളും നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.