Kerala
കണ്ണൂര്‍ കൊലപാതകത്തില്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കികണ്ണൂര്‍ കൊലപാതകത്തില്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി
Kerala

കണ്ണൂര്‍ കൊലപാതകത്തില്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി

Khasida
|
21 May 2018 7:31 PM GMT

പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കൂടുതല്‍ അറസ്റ്റിന് സാധ്യത

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം സംബന്ധിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍‌ക്ക് മറുപടി നല്‍കി.അഫ്സ്പ നടപ്പിലാക്കല്‍ പ്രായോഗികമല്ല. ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മറ്റുളളവരെ തിരിച്ചറിഞ്ഞതായും മറുപടിയില്‍ പറയുന്നു.

ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മറ്റുളളവരെ തിരിച്ചറിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അഫ്സ്പ നിയമം നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നും മറുപടിയിലുണ്ട്.

കോട്ടയത്ത് പഞ്ചായത്തംഗങ്ങളെ അക്രമിച്ച സംഭവത്തിലടക്കം പൊലീസ് സത്വര നടപടിക‍ള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂരില്‍ കസ്റ്റഡിയിലുള്ള റെജീഷിന്റെയും ജോതിഷിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. റെജീഷ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായും ജോതിഷ് കൊലയാളി സംഘത്തിന് വഴികാട്ടിയായി പ്രവര്‍ത്തിച്ചുവെന്നുമാണ് പോലീസ് പറയുന്നത്. റെജീഷിനെ കൂടാതെ ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹി അനൂപ്, സിപിഎം പ്രവര്‍ത്തകരായ സത്യന്‍, കുട്ടന്‍ എന്ന നിധിന്‍, പ്രജിത്ത് എന്നിവരാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നത്.
പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചതായും അന്വേഷണം തുടരുകയാണന്നും കണ്ണൂര്‍ എസ്.പി ശിവ വിക്രം പറഞ്ഞു. പയ്യന്നൂരിലെ സി.പി.എം പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്നാണ് റെജീഷ് നല്കിയ മൊഴി.

കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പയ്യന്നൂര്‍ സ്വദേശികളായ റെജീഷ്, ജോതിഷ് എന്നിവരെയാണ് ഇന്ന് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കുക. ഇന്നലെയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഇന്ന് അറസ്റ്റിലാവാന്‍ സാധ്യതയുണ്ട്.

Similar Posts