മന്ത്രി രവീന്ദ്രനാഥിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അനില്‍ അക്കര
|തെളിവുകൾ, സാക്ഷിമൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഫേസ് ബുക്കിൽ രേഖപ്പെടുത്തിയ കുറിപ്പ് വസ്തുതാ വിരുദ്ധമാണെന്ന് രേഖപ്പെടുത്തി തന്‍റെ വിശ്വാസ്യതയെ സമൂഹത്തിൽ മോശപ്പെടുത്താനാണ് മന്ത്രിയും അനുയായികളും ശ്രമിച്ചതെന്ന് എംഎല്‍എ
വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥിനെതിരെയും ഫേസ് ബുക്കിൽ തനിക്കെതിരെ നുണപ്രചരണവും വ്യക്തിഹത്യയും നടത്തിയ മന്ത്രിയുടെ സഹായികൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് അനില്‍ അക്കര എംഎല്‍എ. തെളിവുകൾ, സാക്ഷിമൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഫേസ് ബുക്കിൽ രേഖപ്പെടുത്തിയ കുറിപ്പ് വസ്തുതാ വിരുദ്ധമാണെന്ന് രേഖപ്പെടുത്തി തന്‍റെ വിശ്വാസ്യതയെ സമൂഹത്തിൽ മോശപ്പെടുത്താനാണ് മന്ത്രിയും അനുയായികളും ശ്രമിച്ചതെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.
രവീന്ദ്രനാഥ് കുട്ടിക്കാലത്ത് ആര്‍എസ്എസ് ശാഖാ അംഗമായിരുന്നെന്നും കോളജില്‍ എബിവിപി ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയെന്നുമായിരുന്നു അനില്‍ അക്കരയുടെ ആരോപണം. എന്നാല്‍ എംഎല്‍എ യഥാര്‍ഥ വസ്തുതകള്‍ മറച്ച് വെച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ശക്തമായി പ്രതിഷേധിക്കുന്നുവെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. പിന്നാലെയാണ് അനില്‍ അക്കരയുടെ പ്രതികരണം.