Kerala
എയര്‍ ഇന്ത്യയുടെ കോ പൈലറ്റ് നിയമനത്തില്‍ വന്‍ ക്രമക്കേട്എയര്‍ ഇന്ത്യയുടെ കോ പൈലറ്റ് നിയമനത്തില്‍ വന്‍ ക്രമക്കേട്
Kerala

എയര്‍ ഇന്ത്യയുടെ കോ പൈലറ്റ് നിയമനത്തില്‍ വന്‍ ക്രമക്കേട്

admin
|
21 May 2018 2:05 PM GMT

മാനദണ്ഡങ്ങള്‍ മറി കടന്ന് സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ പ്രവേശന പരീക്ഷകള്‍ ലഘൂകരി

എയര്‍ ഇന്ത്യയുടെ കോ പൈലറ്റ് നിയമനത്തില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി ആക്ഷേപം. മാനദണ്ഡങ്ങള്‍ മറി കടന്ന് സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ പ്രവേശന പരീക്ഷകള്‍ ലഘൂകരിച്ചതായാണ് പരാതി. ഇതിലൂടെ ചില ഉന്നത ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൈപ്പറ്റുന്നതായും പരാതിയുണ്ട്.

പൈലറ്റുമാരെ നിയമിക്കുന്നതില്‍ കടുത്ത നിബന്ധനകളായിരുന്നു എയര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ആപ്റ്റിറ്റ്യൂഡ് പരീക്ഷയില്‍ വിജയിക്കുന്നവരെ മാത്രമായിരുന്നു നേരത്തെ അടുത്ത ഘട്ടമായ സൈക്കോ മെട്രിക് പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം മുതല്‍ ആപ്റ്റിറ്റ്യൂഡ് പരീക്ഷ ഒഴിവാക്കി നേരിട്ട് സൈക്കോ മെട്രിക് പരീക്ഷ നടത്താനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം 32 കോ പൈലറ്റുമാരുടെ ഒഴിവുകളിലേക്ക് നടന്ന പരീക്ഷയില്‍ ഭൂരിഭാഗം പേര്‍ക്കും ആപ്റ്റിറ്റ്യൂഡ് പരീക്ഷയില്‍ വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ഇത്തരക്കാരെ പൈലറ്റായി നിയമിക്കാന്‍ വേണ്ടി ആപ്റ്റിറ്റ്യൂഡ് പരീക്ഷ ഒഴിവാക്കുകയാണെന്നാണ് ആരോപണം.

ഇത്തരത്തിലുള്ള നിയമനങ്ങള്‍ നടത്തുന്നത് യാത്രക്കാരുടെ സുരക്ഷക്കും ഭീഷണിയാകുന്നു. ആവശ്യത്തിലധികം നിയമനങ്ങള്‍ നടത്തി ലക്ഷങ്ങള്‍ ഉദ്യോഗസ്ഥര്‍ തരപ്പെടുത്തന്നതായും ആരോപണമുണ്ട്. കോപൈലറ്റ് തെരഞ്ഞെടുപ്പ് രീതി ലഘൂകരിച്ചതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറം...

Related Tags :
Similar Posts