പാലക്കാട് ഐ.ഐ.ടിക്കായി വനഭൂമി ഏറ്റെടുത്തത് കോണ്‍ഗ്രസ് നേതാവിന് വേണ്ടിയെന്ന് സൂചന
|പാലക്കാട് ഐ.ഐ.ടിക്ക് വേണ്ടി സര്‍ക്കാര്‍ വനഭൂമി ഏറ്റടുത്തത് കോണ‍്ഗ്രസ് നേതാവിന്റെ ഭൂമി ഏറ്റെടുക്കാന്‍ വേണ്ടിയാണെന്ന് സൂചന. വനഭൂമിയോട് ചേര്‍ന്ന് കിടിക്കുന്ന ഉപയോഗശൂന്യമായ ഇരുപത്തിമൂന്ന് ഏക്കര്‍ ഭൂമിയാണ് കോണ്‍ഗ്രസ്.
പാലക്കാട് ഐഐടിക്ക് വേണ്ടി സര്‍ക്കാര്‍ വനഭൂമി ഏറ്റടുത്തത് കോണ‍്ഗ്രസ് നേതാവിന്റെ ഭൂമി ഏറ്റെടുക്കാന്‍ വേണ്ടിയാണെന്ന് സൂചന. വനഭൂമിയോട് ചേര്‍ന്ന് കിടിക്കുന്ന ഉപയോഗശൂന്യമായ ഇരുപത്തിമൂന്ന് ഏക്കര്‍ ഭൂമിയാണ് കോണ്‍ഗ്രസ് നേതാവിന്റെ കൈവശമുള്ളത്. സര്‍ക്കാര്‍ ഏറ്റെടുത്ത നാല്‍പ്പത്തിനാല് ഏക്കര്‍ വനഭൂമി ഇതിനോട് ചേര്‍ന്നാണ് കിടക്കുന്നത്. രണ്ട് സ്ഥലവും ഐഐടി കാംപസിന് പ്രയോജനപ്പെടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മീഡിയവണ്‍ അന്വേഷണം.
പുതുശേരി പഞ്ചായത്തിന്‍റെ കൈവശമുണ്ടായിരുന്ന 21 ഏക്കറും സര്‍ക്കാര്‍ ഭൂമിയായി എഴുപതേക്കറും സ്വകാര്യവ്യക്തികളില്‍ നിന്ന് 367 ഏക്കറുമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറ്റെടുത്തത്. ഒറ്റ പ്ലോട്ടായി ഇത്രയും ഭൂമി കഞ്ചിക്കോട്ട് ലഭ്യമായിരുന്നു. ഭൂവുടമകളാരും ഭൂമി വിട്ടു നല്‍കാന്‍ വിസമ്മതവും പ്രകടിപ്പിച്ചില്ല. എന്നിട്ടും ഐഐടി കാംപസിന് ഒരു തരത്തിലും ഉപയോഗയോഗ്യമല്ലാത്ത വനഭൂമിയും അതോട് ചേര്‍ന്നുള്ള ഇരുപത്തിമൂന്നേക്കറും ഏറ്റെടുക്കുകയായിരുന്നു.
ഐഐടി കാംപസ് ഒറ്റ് കോന്പൌണ്ടായി മതില്‍ കെട്ടിത്തിരിക്കണമെന്നിരിക്കെ ഏറ്റെടുത്ത വനഭൂമിയോട് ചേര്‍ന്ന് മതില്‍ നിര്‍മിക്കാന‍് കഴിയില്ല. ഈ വനഭൂമിയും അതോട് ചേര്‍ന്നുള്ള സ്വകാര്യ ഭൂമിയും ഐഐടിക്കായി ഉപയോഗിക്കാനും കഴിയില്ല. ഡിസിസി ജനറല്‍ സെക്രട്ടറി കളത്തില്‍ കൃഷ്ണന്‍കുട്ടിയുടെ ഏഴേക്കര്‍ ഭൂമിയും വിരമിച്ച ഒരു ടൌണ്‍പ്ലാനറും ഒരു ആധാരം എഴുത്തുകാരനുമടങ്ങുന്ന ഭൂമാഫിയയും ചേര്‍ന്ന വാങ്ങിയ പതിനേഴ് ഏക്കറുമാണ് വനഭൂമിയോട് ചേര്‍ന്ന് ഏറ്റെടുത്തത്. സര്‍ക്കാര്‍ പുറന്പോക്കില്‍ പെട്ട മൂന്നേക്കര്‍ ഭൂമിക്ക് ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനത്തിന് ശേഷം കൈവശരേഖ നല്‍കി ഈ ഭൂമിയും ഐഐടിക്കായി ഏറ്റെടുത്തു. ഈ വനഭൂമിക്ക് പകരം അട്ടപ്പാടിയില്‍ സര്‍ക്കാരിന് പകരം ഭൂമിയെന്ന പേരില്‍ വനഭൂമി വ്യാജരേഖകളുണ്ടാക്കി കൈമാറിയതും ഇതേ ഭൂമാഫിയയാണ്. ബംഗളൂരു, കോയന്പത്തൂര്‍, എറണാകുളം സ്വദേശികളുടെ പേരിലായിരുന്നു ഭൂമി കൈമാറ്റം.