ഭൂമിത്തര്‍ക്കം: ശബരിമലയിലും പരിസരത്തും സംയുക്ത സര്‍വേ
|ഹൈക്കോടതി നിയോഗിച്ച പ്രത്യേക അഭിഭാഷക കമ്മീഷന്റെ മേല്‍നോട്ടത്തിലുള്ള സര്‍വേ നടപടികള്‍ രണ്ടുമാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്
ശബരിമലയിലെയും പരിസരത്തെയും ഭൂമിയുടെ പേരില്‍ വനംവകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായി. സംയുക്ത സര്‍വേ നടപടികള്‍ക്ക് തുടക്കമായി. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അഭിഭാഷക കമ്മീഷന്റെ മേല്‍നോട്ടത്തിലുള്ള സര്‍വേ നടപടികള്‍ രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ദേവസ്വം ബോര്‍ഡ്, റവന്യൂ വകുപ്പ്, വനം വകുപ്പ് എന്നിവ സംയുക്തമായാണ് ഭൂമി അളന്ന് വേര്‍തിരിക്കുന്നത്. ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ ഭൂമി ഇത്തരത്തില്‍ അളക്കും. ദേവസ്വവും വനം വകുപ്പും തമ്മില്‍ പതിറ്റാണ്ടുകളായുള്ള തര്‍ക്കത്തിന് ഇതോടെ പരിഹാരമാകും. ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംയുക്ത സര്‍വേ നടക്കുന്നത്. വനം വകുപ്പ് പാട്ടത്തിന് നല്‍കിയത് അടക്കം ഓരോ സ്ഥലത്തെയും വൃക്ഷങ്ങളുടെയും കെട്ടിടങ്ങളുടെയും പഴക്കവും ഇനവും രേഖപ്പെടുത്തും.
പമ്പ ഹില്‍ടോപ്പില്‍ സ്ഥാപിക്കുന്ന റോപ്‍വേയ്ക്കായുള്ള സ്ഥലം അളന്ന് തിട്ടപ്പെടുത്തി. ശബരിമലയിലെ വികസന പദ്ധതികള്‍ക്ക് ആവശ്യമായ മുഴുവന്‍ ഭൂമിയും അളന്ന് തിട്ടപ്പെടുത്തി ഹൈക്കോടതിക്കും കേന്ദ്ര സര്‍ക്കാരിനും നല്‍കും.