തലശ്ശേരി സംഭവം: വഴിവിട്ട നീക്കമുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെന്ന് മന്ത്രി ബാലന്‍
|വഴിവിട്ട സഹായം പൊലീസ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും മന്ത്രിഡല്‍ഹിയില്‍ പറഞ്ഞു.
കണ്ണൂര്‍ തലശ്ശേരി കുട്ടിമാക്കൂലില്‍ സി.പി.എം ബ്രാഞ്ച് ഓഫിസില്‍ കയറി പ്രവര്‍ത്തകനെ മര്‍ദിച്ചെന്ന് ആരോപിച്ച് ദലിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവം നിയമവിരുദ്ധമാണെങ്കില്‍ ഗവണ്‍മെന്റ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ വികസന മന്ത്രി എകെ ബാലന്‍. എന്നാല്‍ സംഭവം അറിഞ്ഞിട്ട് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവം സിപിഎമ്മിനെതിരായ പ്രചാരവേലയാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു
തലശ്ശേരിയില്‍ ദലിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവം അറിഞ്ഞിട്ടില്ലെന്നും അറിഞ്ഞതിന് ശേഷം പ്രതികരിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം
ഇടത് പക്ഷ സര്‍ക്കാരിന്റെ കീഴില്‍ ദലിത് വിഭാഗം പീഡിപ്പിക്കപ്പെടില്ലെന്നും യുവതികള്‍ക്കെതിരെ ഫയല്‍ ചെയ്ത കൌണ്ടര്‍ കേസ് പരിഗണിക്കണമോ എന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു. അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെങ്കില്‍ ശക്തമായ നടപടിയെടുക്കണമെന്നും മന്ത്രി പ്രതികരിച്ചു
എന്നാല്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കോടതിയില്‍ ഹാജരാക്കുക മാത്രമാണെന്നും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു സംഭവത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സിപിഐ നേതാവ് ആനീ രാജ പറഞ്ഞു