പെരുമ്പാവൂര്‍ സ്വര്‍ണ കവര്‍ച്ചാ കേസില്‍ രണ്ട് സംഘങ്ങളുണ്ടെന്ന് പോലീസ്
|ബംഗലൂരു സ്ഫോടന കേസിലെ പ്രതി തടിയന്റവിട നസീറിന്റെ പരിചയക്കാരാണ് കസ്റ്റഡിയിലെടുത്തവര്‍ എന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ബംഗലൂരുവിലേക്ക് വ്യാപിപ്പിച്ചിരുന്നു.
പെരുമ്പാവൂര്‍ സ്വര്‍ണ കവര്‍ച്ചാ കേസില്‍ രണ്ട് സംഘങ്ങളുണ്ടെന്ന് പോലീസ് കണ്ടെത്തി. കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രിത് അബ്ദുള്‍ ഹാലിമിന്റെയും ചെളിക്കവട്ടം ഹാരിസിന്റെയും നേതൃത്വത്തിലുള്ള സംഘങ്ങളാണ് മോഷണത്തിന് പിന്നിലെന്നാണ് കണ്ടെത്തല്‍. കേസില്‍ അബ്ദുള്‍ ഹാലിമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പെരുമ്പാവൂര്‍ സ്വദേശികളായ അജിംസ്, സനൂപ്, ആലുവ സ്വദേശി റഹീസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ബംഗലൂരു സ്ഫോടന കേസിലെ പ്രതി തടിയന്റവിട നസീറിന്റെ പരിചയക്കാരാണ് കസ്റ്റഡിയിലെടുത്തവര്‍ എന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ബംഗലൂരുവിലേക്ക് വ്യാപിപ്പിച്ചിരുന്നു. അബ്ദുല്‍ ഹാലിമും അജിംസും ചേര്‍ന്നാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് സൂചന. വിജിലന്‍സ് റെയ്ഡെന്ന വ്യാജേന എട്ടംഗ സംഘം ഇന്നോവ കാറിലെത്തി പാളിപ്പറമ്പില്‍ സിദ്ദിഖ് എന്നയാളുടെ വീട്ടില്‍ നിന്ന് 55 പവനും 25,000 രൂപയും കവര്‍ന്നുവെന്നാണ് കേസ്. കവര്‍ച്ച ചെയ്ത പണം എന്തു ചെയ്തുവെന്നതാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.