സിപിഎ അക്രമത്തില്‍ തകര്‍ന്ന ആയുര്‍വേദക്ലിനിക്ക് കെ.പി.സി.സിയുടെ സാമ്പത്തിക സഹായത്തോടെ തുറന്നു
|മണ്ഡലം കമ്മറ്റിയെ അറിയിക്കാതെ ക്ലിനിക്കിന് സാമ്പത്തിക സഹായം നല്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ രാജിവെച്ചു.
കണ്ണൂര്‍ കല്യാശേരിയില്‍ സിപിഎമ്മിന്റെ ഭീഷണിയെ തുടര്‍ന്ന് അടച്ച ആയുര്‍വേദ ക്ലിനിക്ക് കെപിസിസിയുടെ സഹായത്തോടെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ക്ലിനിക്കിന്റെ ഉദ്ഘാടനം കെപിസിസി പ്രസിഡണ്ട് വി എം സുധീരന്‍ നിര്‍വഹിച്ചു. എന്നാല്‍ മണ്ഡലം കമ്മറ്റിയെ അറിയിക്കാതെ ക്ലിനിക്കിന് സാമ്പത്തിക സഹായം നല്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ രാജിവെച്ചു.
കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഭാനുമതിയുടെ മകള്‍ ഡോ. നീത പി നമ്പ്യാരുടെ കല്യാശേരിയിലെ ആയുര്‍വേദ ക്ലിനിക്കിനു നേരെ തെരഞ്ഞെടുപ്പിന് ശേഷം അക്രമം നടന്നിരുന്നു. തുടര്‍ന്ന് കെപിസിസിയുടെ സാമ്പത്തിക സഹായത്തോടെ നിത വീടിനോട് ചേര്‍ന്ന് പുതിയ ക്ലിനിക്ക് പണിയുകയായിരുന്നു. പുതിയ ക്ലിനിക്കിന്റെ ഉദ്ഘാടനം ഇന്നലെ കെപിസിസി പ്രസിഡണ്ട് വി.എം സുധീരന്‍ നിര്‍വഹിച്ചു.
എന്നാല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയെ അറിയിക്കാതെ നീതക്ക് കെപിസിസി നേരിട്ട് സാമ്പത്തിക സഹായം നല്കിയതിനെതിരെ പ്രാദേശിക നേതൃത്വം രംഗത്തെത്തി. പ്രതിഷേധം കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചതോടെ ചടങ്ങ് ബഹിഷ്ക്കരിച്ച മണ്ഡലം ഭാരവാഹികള്‍ കൂട്ടത്തോടെ രാജിവെച്ചു
കെപിസിസി പ്രസിഡണ്ടിന്റെയും ഡിസിസി നേതൃത്വത്തിന്റെയും ഏകപക്ഷീയ നിലപാടുകള്‍ക്കെതിരെ വരും ദിവസങ്ങളില്‍ പരസ്യ പ്രതിക്ഷേധം സംഘടിപ്പിക്കുമെന്ന് രാജിവെച്ചവര്‍ അറിയിച്ചു.