Kerala
മാമ്പുഴയില്‍ മലിനീകരണതോത് ക്രമാതീതമായി കൂടിയതായി പഠനംമാമ്പുഴയില്‍ മലിനീകരണതോത് ക്രമാതീതമായി കൂടിയതായി പഠനം
Kerala

മാമ്പുഴയില്‍ മലിനീകരണതോത് ക്രമാതീതമായി കൂടിയതായി പഠനം

Jaisy
|
22 May 2018 4:03 PM GMT

സി ഡബ്യു ആര്‍ ഡി എം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍

കോഴിക്കോട് ജില്ലയിലെ മാമ്പുഴയില്‍ മലിനീകരണതോത് ക്രമാതീതമായി കൂടിയതായി പഠനം. മാലിന്യതോത് കൂടിയ പുഴകളിലും തോടുകളിലും കണ്ട് വരുന്ന ആല്‍ഗ എന്ന സൂക്ഷമജലസസ്യത്തിന്റെ സാന്നിധ്യവും പുഴയില്‍ കണ്ടെത്തി. സി ഡബ്യു ആര്‍ ഡി എം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

മാമ്പുഴയില്‍ മത്സ്യങ്ങള്‍‌ കൂട്ടത്തോടെ ചത്തുപൊങ്ങിയതിനെ തുടര്‍ന്നാണ് സി ഡബ്യു ആര്‍ ഡി എം പഠനം നടത്തിയത്. പുഴയുടെ ആറിടങ്ങളില്‍ നിന്നായി ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് മലിനീകരണതോത് അപകടകരമാം വിധം ഉയര്‍ന്നതായി കണ്ടെത്തിയത്. പുഴയിലെ ഓക്സിജന്റെ തോത് കുറഞ്ഞു. ചിലയിടങ്ങളിലും ഓക്സിജന്‍ ഇല്ലെന്നും പഠനത്തില്‍ കണ്ടെത്തി. പുഴയില്‍ രാസമാലിന്യത്തിന്റെ സാനിധ്യവും പരിശോധിക്കുന്നുണ്ട്.

ഇക്കോളി, കോളിഫോം ബാക്ടീരിയകളുടെ അളവും ക്രമാതീതമായി കൂടി. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ മലിനീകരണതോത് ഉള്ളത് മാമ്പുഴയിലാണെന്നും പഠനങ്ങള്‍ പറയുന്നു. കനോലി കനാലിലെയും മറ്റ് ഓടകളിലെയും മലിനജലം മാമ്പുഴയിലേക്ക് ഒഴുക്കി വിടുന്നുണ്ട്.

Similar Posts