തിരുവല്ലയിലും റാന്നിയിലും യുഡിഎഫിന് വിമത സ്ഥാനാര്‍ഥികള്‍
|തിരുവല്ലയില്‍ കേരളാ കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറി രാജു പുളിംപള്ളി, റാന്നിയില്‍ സോവാദള്‍ ജില്ലാ വൈസ് ചെയര്‍മാന്‍ ബെന്നി പുത്തന്‍ പറന്പില്‍ എന്നിവരാണ് വിമത സ്ഥാനാര്‍ഥികള്‍....
തിരുവല്ലയിലും റാന്നിയിലും യുഡിഎഫിന് വിമത സ്ഥാനാര്‍ഥികള്‍. തിരുവല്ലയില്‍ കേരളാ കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറി രാജു പുളിംപള്ളി, ജോസഫ് എം പുതുശ്ശേരിക്കെതിരെ മത്സരിക്കും. റാന്നിയില്‍ സോവാദള്‍ ജില്ലാ വൈസ് ചെയര്‍മാന്‍ ബെന്നി പുത്തന്‍ പറന്പിലാണ് വിമത സ്ഥാനാര്‍തിത്വം പ്രഖ്യാപിച്ചത്. ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍ യുഡിഎഫിന് കനത്ത വെല്ലുവിളിയുയര്‍ത്തിയാണ് വിമത സ്ഥാനാര്‍ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്. തിരുവല്ലയില്‍ പി ജെ കുര്യന്റെയും ഒരു വിഭാഗം യുഡിഎഫ് നേതാക്കളുടെയും പിന്തുണയോടെയാണ്. രാജു പുളിംപള്ളില്‍ സ്ഥാനാര്‍ഥിയാകാന്‍ ഒരുങ്ങുന്നത്. ജോസഫ് എം പുതുശ്ശേരിക്ക് വിജയ സാധ്യതയില്ലെന്നും ഭൂരിപക്ഷം യുഡിഫ് നേതാക്കളും പുതുശ്ശേരിയുടെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കുന്നതിനാലുമാണ് മത്സരത്തിനിറങ്ങുന്നതെന്ന് രാജു പുളിംപള്ളി പറഞ്ഞു.
പുതുശ്ശേരിയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ നേരത്തെ തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി ജെ കുര്യന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. വിക്ടര്‍ ടി തോമസിന് സീറ്റ് നിഷേധിച്ചോതോടെ ഒരു വിഭാഗം കേരളാകോണ്‍ഗ്രസ് നേതാക്കളുടെ സജിവ പിന്തുണയും പുതുശ്ശേരിക്കെതിരായ വിമതനീക്കത്തിന് പിന്നിലുണ്ട്. ഇതോടെ തിരുവല്ലയിലെ യുഡിഎഫില്‍ ആഭ്യന്തര പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
റാന്നിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മറിയാമ്മ ചെറിയാനെതിരെ മുന്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സേവാദള്‍ ജില്ലാ വൈസ് ചെയര്‍മാനുമായ ബെന്നി പുത്തന്‍ പറന്പിലാണ് വിമത സ്ഥാനാര്‍ഥിഥ്വം പ്രഖ്യാപിച്ചത്. റാന്നിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന ആരോപണമാണ് ബെന്നി പുത്തന്‍പറന്പില്‍ ഉയര്‍ത്തുന്നത്.
ശക്തമായ മത്സരം നടക്കുന്ന റാന്നിയിലും തിരുവല്ലയിലും വിമതര്‍ രംഗത്തെത്തിയത്. യുഡിഎഫിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. വിമതരുടെ പെട്ടിയില്‍ വീഴുന്ന വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയസാധ്യതയെ ബാധിക്കുമെന്ന് ഉറപ്പാണ്.