ഗെയില്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി
|ഗെയിൽ പോലെ പൊതു നൻമക്കായുള്ള പദ്ധതികൾ നടപ്പാക്കുന്പോൾ കുറച്ചു പേർ ബുദ്ധിമുട്ട് സഹിച്ചേ പറ്റൂ. പൊതു-വ്യക്തിഗത അവകാശങ്ങള്‍ തുലനം ചെയ്യുന്പോള്‍ പൊതു ആവശ്യത്തിന് തന്നെയാണ് മുൻതൂക്കം
ഗെയില്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി. അലൈൻമെൻറ് എന്തായാലും ഗെയില്‍ പദ്ധതി നടപ്പാക്കണമെന്ന് ഹൈക്കോടതി. ഗെയിൽ പോലെ പൊതു നൻമക്കായുള്ള പദ്ധതികൾ നടപ്പാക്കുന്പോൾ കുറച്ചു പേർ ബുദ്ധിമുട്ട് സഹിച്ചേ പറ്റൂ. പൊതു-വ്യക്തിഗത അവകാശങ്ങള്‍ തുലനം ചെയ്യുന്പോള്‍ പൊതു ആവശ്യത്തിന് തന്നെയാണ് മുൻതൂക്കം. ഗെയിലിന്റെ തുടർ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്ന എല്ലാ ഉത്തരവുകളും നീക്കം ചെയ്യുന്നുവെന്നും ഡിവിഷൻബെഞ്ച് അലൈന്‍മെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട സ്വദേശി നല്‍കിയ ഹരജിയില്‍ വിരമിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻബെഞ്ചിന്റെ ഓഗസ്റ്റ് നാലിലെ വിധിയാണ് പുറത്ത്വന്നത്.