Kerala
അഭയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതി ചേര്‍ത്തുഅഭയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതി ചേര്‍ത്തു
Kerala

അഭയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതി ചേര്‍ത്തു

Jaisy
|
22 May 2018 7:32 AM GMT

ക്രൈം ബ്രാഞ്ച് മുന്‍ എസ്പി മൈക്കിളിനെയാണ് പ്രതി ചേര്‍ത്തത്

സിസ്റ്റർ അഭയ കേസില്‍ മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെ ടി മൈക്കിള്‍ നാലാം പ്രതി. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവയാണ് കെ.ടി മൈക്കിളിനെതിരായ കുറ്റങ്ങള്‍. തിരുവനന്തപുരം സിബിഐ കോടതിയുടെതാണ് വിധി.

പ്രാഥമിക അന്വേഷണത്തില്‍ തെളിവ് നശിപ്പിച്ചവരെ കേസില്‍ പ്രതിചേര്‍ക്കണമെന്ന ജോമോന്‍ പുത്തന്‍പുരക്കലിന്റെ ഹരജിയിലാണ് കെ.ടി മൈക്കിളിനെ പ്രതിചേര്‍ക്കാന്‍ സിബിഐ പ്രത്യേക കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തെളഇവ് നശിപ്പിക്കല്‍, ഗൂഢാലോചന, തൊണ്ടിമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് മൈക്കളിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ നാലാംപ്രതിയാണ് മൈക്കിള്‍. മൈക്കിള്‍ ക്രൈംബ്രാഞ്ച് എസ്പി ആയിരിക്കെയാണ് ആദ്യം അഭയകേസ് അന്വേഷിച്ചിരുന്നത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് 1993ലാണ് സിബിഐ ഏറ്റെടുത്തത്.

സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതിന് മുന്‍പ് തന്നെ സിസ്റ്റര്‍ അഭയയുടെ വസ്ത്രങ്ങളും അനുബന്ധ തെളിവുകളും നശിപ്പിക്കപ്പെട്ടിരുന്നു. നിര്‍ണായക തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടതിനാല്‍ പ്രതികളെ പിടികൂടാന്‍ കഴിയില്ലെന്നായിരുന്നു സിബിഐയുടെ നിലപാട്. തുടര്‍ന്ന് 2008ലാണ് ഫാദര്‍ തോമസ് എം.കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പുതൃക്കയില്‍ എന്നിവരെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ആര്‍ഡിഒ കോടതിയില്‍ സമര്‍പ്പിച്ച തൊണ്ടിമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താത്തതിന് കോടതി വിമര്‍ശിച്ചിരുന്നു. കേസില്‍ തുടരന്വേഷണം വേണമെന്ന മൈക്കിളിന്റെ ഹരജി കോടതി തള്ളി. തെളിവ് നശിപ്പിച്ചതിന് മുന്‍ ആര്‍ഡിഒ കിഷോറിനെയും ക്ലാര്‍ക്ക് മുരളീധരനെയും പ്രതി ചേര്‍ക്കണമെന്നായിരുന്നു മൈക്കളിന്റെ ഹരജി.

Similar Posts