എസ്ഐയുടെ ആത്മഹത്യാക്കുറിപ്പിൽ മേലുദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങൾ
|കഴിഞ്ഞദിവസം എറണാകുളത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്രൊബേഷണറി എസ്ഐയുടെ ആത്മഹത്യാകുറിപ്പിൽ മേലുദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങൾ. മേലുദ്യോഗസ്ഥരുടെ സമ്മർദം സഹിക്കാനാവാതെയാണ്..
കഴിഞ്ഞദിവസം എറണാകുളത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്രൊബേഷണറി എസ്ഐയുടെ ആത്മഹത്യാകുറിപ്പിൽ മേലുദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങൾ. മേലുദ്യോഗസ്ഥരുടെ സമ്മർദം സഹിക്കാനാവാതെയാണ് ആത്മഹത്യ എന്ന് എസ്.ഐ ഗോപകുമാർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗോപകുമാറിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
കുടുംബാംഗങ്ങൾക്കുള്ള കത്തിൽ കുറച്ചുനാളായി താൻ കടുത്ത മാനസിക സമ്മർദം അനുഭവിക്കുകയാണെന്ന് ഗോപകുമാർ എഴുതിയിട്ടുണ്ട്. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ എസ്എച്ച് ഒ കെ ജെ പീറ്റർ, എസ് ഐ വി പിൻദാസ് എന്നിവർ തന്നെ മാനസികമായി പീഡിപ്പിക്കുകയാണ്.ഇവർ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും കത്തിൽ പറയുന്നു. തന്റെ മൃതദേഹം ഇവർ ഇരുവരേയും കാണിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. എക്സൈസിലെ പ്രിവന്റീവ് ഓഫീസറായിരുന്ന ഗോപകുമാർ കഴിഞ്ഞ ബാച്ചിലാണ് എസ് ഐ പരിശീലനം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം സ്റ്റേഷന് അടുത്തുള്ള സ്വകാര്യ ലോഡ്ജിലെ മുറിയിലാണ് ഗോപകുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നോർത്ത് പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി.