Kerala
റബര്‍ വിലയില്‍ വന്‍ ഇടിവ് തുടരുന്നുറബര്‍ വിലയില്‍ വന്‍ ഇടിവ് തുടരുന്നു
Kerala

റബര്‍ വിലയില്‍ വന്‍ ഇടിവ് തുടരുന്നു

ഹാമിദ് കാവനൂർ
|
22 May 2018 10:59 AM GMT

സംസ്ഥാന സര്‍ക്കാരിന്റെ വില സ്ഥിരത പദ്ധതിയും ഫലം കാണുന്നില്ല

റബര്‍ വില ഇടിവ് തുടരുന്നു. 140 രൂപവരെ ലഭിച്ചിരുന്ന റബര്‍ വില 126 രൂപയിലേക്കാണ് കൂപ്പുകുത്തിയത്. 123 രൂപയാണ് വ്യാപാരി വില. അന്താരാഷ്ട്ര വിപണിയില്‍ റബര്‍ വിലയിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വില സ്ഥിരത ഫണ്ട് വൈകിയതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.

കഴിഞ്ഞ വര്‍ഷം ആരംഭിച്ച വിലിയിടിവ് ഈ വര്‍ഷവും തുടരുന്ന കാഴ്ചയാണ് കാണാനാകുന്നത്. ആഭ്യന്തര വിപണയില്‍ 140 രൂപ വരെ ലഭിച്ചിരുന്ന റബറിന് ഇപ്പോള്‍ 126 രൂപയാണ് വില. വ്യാപാരി വില 123ലേക്ക് കൂപ്പുകുത്തി. ആര്‍എസ് എസ് 5ന് 121 രൂപയാണ് വിപണിവില. കഴിഞ്ഞ ആഴ്ചയില്‍ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 122 രൂപയായിരുന്നു റബര്‍ വില. അന്താരാഷ്ട്ര വിപണിയിലും റബര്‍ വില 113ലേക്ക് ഇടിഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ വില സ്ഥിരത പദ്ധതിയും ഫലം കണ്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് എട്ട് മാസത്തോളം ഈ ഫണ്ട് ലഭിച്ചിരുന്നില്ല. നിലവില്‍ കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ച 500 കോടിയില്‍ 43 കോടിരൂപ ഏതാനം കര്‍ഷകര്‍ക്ക് ലഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ റബര്‍ മേഖലയോട് സ്വകരിക്കുന്ന അവഗണനയും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. അടിക്കടിയുള്ള വിലയിടിവിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് കര്‍ഷകരുടെ തീരുമാനം.

Similar Posts