വൃക്കരോഗങ്ങള്‍ കുട്ടികളിലും
|ജന്മനായുള്ള പല വൃക്കരോഗങ്ങളും ചികിത്സിച്ച് മാറ്റാന്‍ കഴിയുന്നതാണ്. ചികിത്സിച്ച് മാറ്റാനാകാത്ത രോഗങ്ങളുള്ളവരില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള സൌകര്യവും ഇന്നുണ്ട്.
കുട്ടികളിലും ഇന്ന് വൃക്കരോഗങ്ങള്‍ കണ്ടുവരുന്നുണ്ട്. ജന്മനായുള്ള പല വൃക്കരോഗങ്ങളും ചികിത്സിച്ച് മാറ്റാന്‍ കഴിയുന്നതാണ്. ചികിത്സിച്ച് മാറ്റാനാകാത്ത രോഗങ്ങളുള്ളവരില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള സൌകര്യവും ഇന്നുണ്ട്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ 2006 മുതല്‍ ഇതുവരെ 22 കുട്ടികളില്‍ വൃക്ക മാറ്റിവെച്ചു.
കുട്ടികളില്‍ നിയന്ത്രണ വിധേയമാവുന്നതും അല്ലാത്തതുമായ വിവിധ വൃക്കരോഗങ്ങള്‍ കണ്ടുവരുന്നു. കുട്ടികളിലെ വൃക്കരോഗ ചികിത്സക്കായി സര്‍ക്കാര്‍ തലത്തിലുള്ള ഏക സ്ഥാപനമാണ് തിരുവനന്തപുരം എസ്എടി ആശുപത്രി. 2004 മുതല്‍ എസ്എടിയില്‍ എത്തുന്ന കുട്ടികളില്‍ 85 ശതമാനം പേരിലും ചികിത്സ ഫലം കാണുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഡയാലിസിസ്, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ തുടങ്ങിയ ചികിത്സകള്‍ ഇന്ന് സംസ്ഥാനത്ത് ലഭ്യമാണ്. ചികിത്സാ മേഖലയില്‍ സംസ്ഥാനം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. കുട്ടികളിലെ മൂത്ര തടസം, പഴുപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ വൈകിയാണ് രക്ഷിതാക്കളുടെ ശ്രദ്ധയില്‍ പെടുന്നത്. ഇത് ചിലപ്പോള്‍ ചികിത്സ വൈകാനിടയാക്കുന്നു.