Kerala
പിണറായി മന്ത്രിസഭ അധികാരമേറ്റുപിണറായി മന്ത്രിസഭ അധികാരമേറ്റു
Kerala

പിണറായി മന്ത്രിസഭ അധികാരമേറ്റു

admin
|
22 May 2018 6:51 PM GMT

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവമാണ് പിണറായിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറ്റു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം പിണറായിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 19 അംഗ മന്ത്രിസഭയാണ് പിണറായിക്കൊപ്പം അധികാരമേറ്റത്. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൌഡ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഎസ് അച്യുതാനന്ദന്‍, കെ ആര്‍ ഗൌരിയമമ തുടങ്ങിയ പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു. വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തിയാണ് പിണറായി മന്ത്രിസഭ അധികാരമേറ്റത്.

പിണറായിക്ക് ശേഷം സിപിഐ പ്രതിനിധിയായ ഇ ചന്ദ്രശേഖരനും ജെഡിഎസ് പ്രതിനിധി മാത്യു ടി തോമസും എന്‍സിപി പ്രതിനിധി എകെ ശശീന്ദ്രന്‍, കേരള കോണ്‍ഗ്രസ് എസ് പ്രതിനിധിയായ കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

എകെ ബാലന്‍ ആറാമതായി സത്യവാചകം ചൊല്ലി അധികാരമേറ്റടുത്തു. തവനൂരില്‍ നിന്ന് സിപിഎം സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പട്ട കെടി ജലീലാണ് തുടര്‍ന്ന് അധികാരമേറ്റത്. ഇപി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, ജെ മേഴ്സിക്കുട്ടിയമ്മ, എസി മൊയ്തീന്‍, കൊല്ലം പുനലൂര്‍ മണ്ഡലത്തിന്‍റെ പ്രതിനിധിയായ അഡ്വ കെ രാജു, ടിപി രാമകൃഷ്ണന്‍, പ്രഫസര്‍ സി രവീന്ദ്രനാഥ്. കെകെ ഷൈലജ ടീച്ചര്‍, വിഎസ് സുനില്‍ കുമാര്‍, പി തിലോത്തമന്‍, തോമസ് ഐസക് തുടങ്ങിയവരും സത്യവാചകം ചൊല്ലി അധികാരമേറ്റു.

സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ ചടങ്ങിനു ശേഷമായിരുന്നു രാജ് ഭവനില്‍ മുഖ്യമന്ത്രിക്കും മന്ത്രമാര്‍ക്കും ഗവര്‍ണര്‍ രാജ് ഭവനില്‍ ചായസല്‍കാരം നല്‍കിയത്. ചീഫ് സെക്രട്ടറി, ഡിജിപി , സിപിഎം മുന്‍ ജന.സെക്രട്ടറി പ്രകാശ് കാരാട്ട് എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. 15 മിനുട്ടോളം നീണ്ടുനിന്ന ചടങ്ങിനുശേഷം മന്ത്രിസഭാ യോഗത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങി.

Similar Posts